Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

21 കിലോമീറ്റര്‍ ദൂരം; സൈരന്ധ്രി വീല്‍ ട്രാക്ക് റോഡ് നിര്‍മ്മാണം ധ്രുതഗതിയില്‍; പദ്ധതിക്ക് നബാര്‍ഡ്ഡ് അനുവദിച്ച് 11.58 കോടി രൂപ

മുക്കാലിയില്‍ നിന്നും ആരംഭിച്ച് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാച്ച്ടവര്‍ വരെ നീളുന്ന 21 കിലോമീറ്റര്‍ ദൂരമാണ് വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് രീതിയില്‍ നവീകരിക്കുന്നത്. ഇതിനുപുറമേ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ ഭിത്തികളും ചപ്പാത്ത്, കല്‍വര്‍ട്ട് എന്നിവയും പുനര്‍നിര്‍മ്മിക്കുന്നുണ്ട്.

Janmabhumi Online by Janmabhumi Online
Jan 16, 2022, 08:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം ദ്രുതഗതിയില്‍ തുടരുന്നു. അടുത്ത മഴക്കാലത്തിനുള്ളില്‍ 21 കിലോമീറ്റര്‍ വരുന്ന റോഡ് നവീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിനായി 11.58 കോടി രൂപയാണ് നബാര്‍ഡ്ഡ് അനുവദിച്ചിരിക്കുന്നത്. റോഡിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയും, യാത്ര സുഖകരമായിരിക്കുകയും ചെയ്യും.

മുക്കാലിയില്‍ നിന്നും ആരംഭിച്ച് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാച്ച്ടവര്‍ വരെ നീളുന്ന 21 കിലോമീറ്റര്‍ ദൂരമാണ് വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് രീതിയില്‍ നവീകരിക്കുന്നത്. ഇതിനുപുറമേ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡിന്റെ ഭിത്തികളും ചപ്പാത്ത്, കല്‍വര്‍ട്ട് എന്നിവയും പുനര്‍നിര്‍മ്മിക്കുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈ റോഡിന് 15 മീറ്ററിലധികം വീതിയുണ്ട്. 1969 കളില്‍ കൂപ്പ് റോഡായിരുന്നു ഇത്. 1974ല്‍ സൈലന്റ് വാലി വൈദ്യുത പദ്ധതിക്കായി റോഡ് നവീകരണം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ റോഡ് പല ഭാഗത്തും തകര്‍ന്നതിനാല്‍ അപകട ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വീല്‍ ട്രാക്ക് കോണ്‍ഗ്രീറ്റ് രീതിയില്‍ നവീകരണത്തിന് പദ്ധതിയിട്ടത്.

റോഡിന്റെ വളവുകള്‍ ഒഴികെയുള്ള ഭാഗങ്ങളിലാണ് വീല്‍ ട്രാക്ക് രീതിയില്‍ കോണ്‍ഗ്രീറ്റ് ചെയ്യുക. രണ്ട് വീലുകള്‍ പതിക്കുന്ന ഭാഗങ്ങളിലെ റോഡിന്റെ മുകള്‍ ഭാഗത്ത് 70 സെന്റീമീറ്റര്‍ വീതിയിലും അടിയില്‍ ഒരു മീറ്റര്‍ വീതിയിലുമാണ് കോണ്‍ഗ്രീറ്റ് ചെയ്യുക. ഇതിന്റെ ഇടയിയും മറ്റ് ഭാഗങ്ങളിലും മണ്ണിട്ട് മൂടും. അതിനാല്‍ കോണ്‍ക്രീറ്റ് യഥാര്‍ത്ഥത്തില്‍ 1.40 മീറ്റര്‍ മേല്‍ ഭാഗത്തും അടിഭാഗത്ത് 2 മീറ്ററുമാണ് വരികയെന്ന് സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് ഐഎഫ്എസ് ‘ജന്മഭൂമി’യോടുപറഞ്ഞു.

പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് പദ്ധതി ശുപാര്‍ശ ചെയ്തത്. സൈലന്റ് വാലി മാനേജ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സൈലന്റ് വാലിയിലെ ജീവനക്കാര്‍ക്കും ഇവിടെയെത്തുന്നവര്‍ക്കും സംരക്ഷണം നല്‍കുന്ന പദ്ധതി ആയതിനാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ പ്രവൃത്തിക്ക് ആവശ്യമില്ലെന്നും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകുന്ന തരത്തിലല്ല റോഡ് നവീകരണമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. സൈരന്ദ്രി, പന്തന്‍തോട് സംരക്ഷണ ക്യാമ്പുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ കരുവാര ഊര്, പുല്ലുമല, പൂച്ചിപ്പാറ, കൂമ്പന്‍, വാളക്കാട് എന്നിവിടങ്ങളിലേക്കെല്ലാമുള്ള ഏകമാര്‍ഗം ഈ സൈരന്ധ്രി കാനനപാതയാണ്.

സൈലന്റ് വാലി ദേശീയ ഉദ്യാനത്തില്‍ നിന്നും പാറപൊട്ടിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ഈ പ്രവൃത്തിക്ക് ആവശ്യമായ എല്ലാ സാമഗ്രികളും പുറത്തു നിന്നാണ് കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും നൂറിലധികം പേര്‍ എത്തുന്ന ഉദ്യാനമാണ് സൈലന്‍ വാലി. അവര്‍ക്കുള്ള സംരക്ഷണമാണ് പ്രധാന ലക്ഷ്യം. മുമ്പ് കല്ലുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കേണ്ടി വന്നിരുന്ന റോഡ് ഇനി കോണ്‍ക്രീറ്റ് റോഡ് ആവുമ്പോള്‍ രണ്ട് മണിക്കൂര്‍ ആയിരുന്നത് ഒരു മണിക്കൂറില്‍ താഴെ മാത്രമേ സമയം ആവശ്യമായി വരികയുള്ളൂവെന്നും അധികൃതര്‍ വിശദീകരിച്ചു.

ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മഴ തുടങ്ങിയാല്‍ മഴയ്‌ക്കുശേഷം പ്രവര്‍ത്തി നടത്തുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍  എസ് വിനോദ് ഐഎഫ്എസ് പറഞ്ഞു. ഫോട്ടോ സൈരന്ധ്രിയിലേക്കുള്ള വീല്‍ ട്രാക്ക് റോഡിന്റെ നിര്‍മ്മാണം നടത്തുന്നു

Tags: റോഡുകള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഒറവയ്ക്കല്‍-കൂരാലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ റോഡ് ഉപരോധം മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഒറവയ്‌ക്കല്‍ – കൂരാലി റോഡില്‍ അപകടക്കുഴികള്‍; റോഡ് ഉപരോധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies