ന്യൂദല്‍ഹി: മുംബൈ നേവല്‍ ഡോക്യാര്‍ഡിന്റെ അഡ്മിറല്‍ സൂപ്രണ്ടായി റിയര്‍ അഡ്മിറല്‍ കെ.പി. അരവിന്ദന് ചുമതലയേറ്റു. 1987ല്‍ നാവികസേനയുടെ ഭാഗമായ അദ്ദേഹം മറൈന്‍ എന്‍ജിനീയറിങ്ങില്‍ ബി-ടെക്കും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ എം-ടെക്കും നേടിയിട്ടുണ്ട്.
34 വര്‍ഷത്തെ നാവിക ജീവിതത്തിനിടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. വിശിഷ്ട സേവാ മെഡല്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ ചീഫ് സ്റ്റാഫ് ഓഫീസറുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: