തിരുവനന്തപുരം : ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യം. ആധുനിക രീതിയിലെ പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുകയാണ് ചൈനയെന്നും വിമര്‍ശനങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിലാണ് ഇത്തരത്തില്‍ ചൈനക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021 ല്‍ ചൈനയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനം കൈവരിക്കാന്‍ കഴിഞ്ഞു. താലിബാനോടുള്ള ചൈനയുടെ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. ഈ നിലയ്ക്ക് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കേണ്ടതാണ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയില്‍ സാമ്രാജ്യത്വ രാജ്യങ്ങളെ പ്രതിരോധിക്കുന്നതില്‍ ചൈനയ്ക്ക് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനവും കോടിയേരി ശരിവെച്ചു.
വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ അടിസ്ഥാന നിലവാരം പുലര്‍ത്താന്‍ ചൈനക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്നുമായിരുന്നു പിണറായി അറിയിച്ചത്. ജില്ലാ സമ്മേളനത്തിനിടെ പാറശാല ഏരിയാ കമ്മിറ്റി ചൈന വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: