ന്യൂദല്‍ഹി: ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ശ്രീലങ്കന്‍ ധനകാര്യമന്ത്രി ബേസില്‍ രാജപക്സെയുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് അതിപ്രധാനമായ നയതന്ത്ര നീക്കത്തിലൂടെ ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ എന്നും ശ്രീലങ്കക്കൊപ്പമായിരുന്നു. ഈ പിന്തുണ തുടരുക തന്നെ ചെയ്യും. കൊവിഡ് കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ജയശങ്കര്‍ ഉറപ്പുനല്‍കി. ശ്രീലങ്ക ഏറ്റവും അടുത്ത സുഹൃത്താണ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അടുത്ത സാമ്പത്തികബന്ധമാണുള്ളത്. വിദേശനാണ്യരംഗത്ത് ശ്രീലങ്ക വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയുടെ നിരവധി പദ്ധതികളാണ് ശ്രീലങ്കയിലുള്ളത്. ഹാംബാന്‍ട്ടോട്ട തുറമുഖ പദ്ധതി, ബെല്‍റ്റ് റോഡ് തുടങ്ങി ചൈനയുടെ പദ്ധതികള്‍ക്കായി വന്‍ വായ്പയാണ് ശ്രീലങ്ക എടുത്തിരിക്കുന്നത്. ഇതിലൂടെ വന്‍ കടക്കെണിയിലാണ് ശ്രീലങ്ക അകപ്പെട്ടത്. ചൈനയുടെ കടബാധ്യതാ നയതന്ത്രത്തില്‍ ശ്രീലങ്ക കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഭക്ഷണത്തിനും മരുന്നിനുമായി ഒരു ദശലക്ഷം ഡോളറിന്റെ വായ്പ നീട്ടി നല്‍കും. 50 കോടി രൂപയുടെ ഇന്ധനവും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യും.
നീണ്ട കാലഘട്ടത്തെ ഇന്ത്യയുടെ സഹായങ്ങളില്‍ രാജപക്സെ നന്ദിയറിയിച്ചു. വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ നിക്ഷേപത്തെയും ശ്രീലങ്ക സ്വാഗതം ചെയ്തു. ശ്രീലങ്കയുടെ ട്രിങ്കോമാലി ഓയില്‍ ഫാം സംയുക്തമായി ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ ഇരുമന്ത്രിമാരും ഉറപ്പുവരുത്തി. ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മാനുഷിക പരിഗണനയില്‍ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ശ്രീലങ്ക ഉറപ്പുനല്‍കിയാതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുരോഗതിക്കും സമൃദ്ധിക്കുമായി ഉഭയകക്ഷി സാമ്പത്തിക സഹകരണം തുടരുവാന്‍ ഇരുമന്ത്രിമാരും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: