Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാവ്യകലയുടെ ഭക്തിയും ശക്തിയും

മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, കേസരി തുടങ്ങി ഒട്ടേറെ പ്രമുഖ ആനുകാലികങ്ങളില്‍ എഴുതാറുണ്ടെങ്കിലും ഭക്തപ്രിയ മാസികയിലെ സ്ഥിരം എഴുത്തുകാരനാണ് കൃഷ്ണഭക്തനായ ശങ്കുണ്ണി മാഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 07:00 am IST
in Varadyam

മണി എടപ്പാള്‍  

ഞാനൊരുവട്ടംകുളത്തുകാരന്‍  എന്നാല്‍  എനിക്കല്‍പം വട്ടുണ്ടോ എന്നൊരു സംശയം.സംശയം തീര്‍ക്കാനാശുപത്രിയിലെത്തിയപ്പോളത്ഭുതം!  ഡോക്ടറും വട്ടംകുളത്തുകാരന്‍ തന്നെ. പിന്നെ ഞാന്‍ നിന്നില്ല.    

  (സംശയം)  

ഇതാണ് കവിയായ വട്ടംകുളം ശങ്കുണ്ണിമാസ്റ്റര്‍. മഹാകവി അക്കിത്തത്തിനും കവി കുഞ്ഞുണ്ണി മാഷിനും ഏറ്റവും പ്രിയപ്പെട്ട ജൂനിയര്‍ കുഞ്ഞുണ്ണി മാഷ്. ഈ ജനുവരി 26-ന് ശങ്കുണ്ണി മാഷിന് ശതാഭിഷേകം. ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായി സമൂഹത്തില്‍ അംഗീകാരം നേടിയ വ്യക്തിത്വം. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്  എടപ്പാള്‍ ശുകപുരം ശ്രീ കുളങ്കര ഭഗവതി ക്ഷേത്രത്തിനു സമീപം നിലകൊള്ളുന്ന തപസ്യ സാംസ്‌കാരിക കേന്ദ്രം. അതില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളും പന്ത്രണ്ടോളം അധ്യാപകരുമായി ഇരുപത്തിഅഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഒരു സംഗീതവിദ്യാലയമുണ്ട്. നാലര പതിറ്റാണ്ടായി കേരളത്തിലെ കലാ സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ വളരെ സക്രിയമായി പ്രവര്‍ത്തിച്ചുവരുന്ന തപസ്യ കലാ സാഹിത്യവേദിക്ക് സംസ്ഥാനത്ത് സ്വന്തമായി നിര്‍മ്മിച്ച ആദ്യത്തെ കെട്ടിടം (എടപ്പാള്‍ യൂണിറ്റ്). മാത്രമല്ല, ഇരുപത്തിയെട്ട് വര്‍ഷമായി കേരളത്തിലെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച തപസ്യ എടപ്പാള്‍ യൂണിറ്റിന്റെ നവരാത്രി സംഗീതോത്സത്തിന് നേതൃത്വം നല്‍കുന്നതും വട്ടംകുളം ശങ്കുണ്ണി മാഷാണ്. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സത്യസന്ധതയും ഏതൊരാളെയും ആകര്‍ഷിക്കത്തക്കതാണ്.  

മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, കേസരി തുടങ്ങി ഒട്ടേറെ പ്രമുഖ ആനുകാലികങ്ങളില്‍ എഴുതാറുണ്ടെങ്കിലും ഭക്തപ്രിയ മാസികയിലെ സ്ഥിരം എഴുത്തുകാരനാണ് കൃഷ്ണഭക്തനായ ശങ്കുണ്ണി മാഷ്.                        

‘നാരായണീയം സമ്പൂര്‍ണ്ണ  

നാരായണ രസായനം    

തല്‍സേവകൊണ്ടുമാറാത്ത-  

രോഗമുണ്ടോ മനുഷ്യരില്‍?’        

   (നാരായണീയം)                    

‘കണ്ണാ!നിന്നെക്കൊണ്ടുഞാന്‍ തോറ്റു’

അമ്മ യശോദ  മനസ്സുമുട്ടി,  

തിണ്ണം പലനാളും ചൊന്നതു കേട്ടല്ലോ                            

ഉണ്ണി ഒരുനാള്‍ തിരിച്ചു ചൊല്ലി.                                  

”അമ്മേ! അമ്മയുടെയുണ്ണിക്കുവേണ്ടി-                                  

ഹെന്നമ്മ ഇന്നോളംതോറ്റല്ലോ                                

ഇന്നു മുതല്‍ക്കിനി കണ്ണന്‍ തോറ്റോളാം                      

അമ്മ ജയിച്ചു നിന്നോളൂ.”

നിന്നു ചിരിച്ചേ കണ്ണന്‍ പിന്നെ                                  

അമ്മയും ഊറിച്ചിരിച്ചല്ലോ  

അച്ചിരിതന്നിലലിയാതായി-                                      

ട്ടിപ്പാരില്‍ സങ്കടമെന്തള്ളൂ?                

    (കണ്ണന്റെ ചിരി)

ഇത്രയും ഭക്തിയും ശക്തിയും നിറഞ്ഞ ധാരാളം ഈരടികള്‍ എഴുതി കാവ്യലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഭക്തകവിയാണ് ശങ്കുണ്ണി മാഷ്. കാല്‍നൂറ്റാണ്ടിലേറെക്കാലമായി രാമായണമാസത്തില്‍(കര്‍ക്കടക മാസം) കാടാമ്പുഴ ഭഗവതിക്ഷേത്രം, കുളങ്കര ശ്രീഭഗവതി ക്ഷേത്രം, ഉദിയന്നൂര്‍ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളില്‍ അദ്ദേഹം രാമായണ പാരായണവും ഭക്തിപ്രഭാഷണങ്ങളും നടത്തിവരുന്നു.

ശങ്കുണ്ണി മാഷിന്റെ ഇത്തരം രചനകളെ വിലയിരുത്തിയ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഇങ്ങനെ എഴുതി:  ”ലഘുവിനെ ഉള്‍ക്കനം കൊണ്ടു ഗുരുവാക്കുന്ന നിര്‍മ്മാണചാതുര്യം ശങ്കുണ്ണി മാഷിന്റെ എല്ലാ കവിതകളിലുമുണ്ട്. ആഴമുള്ള നര്‍മ്മബോധം കൊണ്ട് ഒരേസമയം ചിരിയും ചിന്തയും സമ്മാനിക്കുന്നവ. അമിട്ടുപോലെ നമ്മുടെയുള്ളില്‍ പൊട്ടിവിരിയുന്ന രചനകള്‍.”                              

സാധാരണക്കാരന് വായിച്ചാല്‍ എളുപ്പം മനസ്സിലാകുന്ന തരത്തില്‍ വളരെ ലളിതവും കഥാംശം തീരെ വിട്ടുപോകാത്തതുമായ രാമായണത്തിന്റെ അഞ്ചു വ്യത്യസ്ത ശൈലിയിലുള്ള രചനകള്‍ (രാമായണയാത്ര, രാമായണമുത്തുകള്‍, ആറിന്‍ വഴി, ഒരു പോക്കറ്റു രാമായണം, നാടോടിരാമായണം(കേരള ഫോക്ലോര്‍ അക്കാദമി പ്രസിദ്ധീകരിച്ചത്), രാമായണ കഥകള്‍) ശങ്കുണ്ണി മാഷിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.                        

കൂടാതെ മഹാകവി അക്കിത്തത്തിന്റെ പ്രേരണയാലും പ്രമുഖ എഴുത്തുകാരനായ സി.രാധാകൃഷ്ണന്റെ വിശിഷ്ടമായ അവതാരികയിലും പുറത്തിറങ്ങിയ ഗീതാപരിഭാഷയായ സാധാരണക്കാരന്റെ ഭഗവദ് ഗീത എന്ന പുസ്തകം വളരെയധികം പ്രചാരം നേടിയെടുത്തിട്ടുണ്ട്.          

ഭക്തകവിയായിരുന്ന എസ്. രമേശന്‍നായരുടേയും ഈ ലേഖകന്റേയും സ്‌നേഹപൂര്‍വ്വമായ നിര്‍ദ്ദേശത്താല്‍ 31 ദിവസം(ചിങ്ങമാസം) വായിക്കത്തക്ക രീതിയില്‍ കൃഷ്ണഗാഥയുടെ വളരെ ലളിതമായ പരിഭാഷ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍ ശങ്കുണ്ണി മാഷ്. ഏകദേശം പതിനഞ്ചോളം അധ്യായം എഴുതി തീര്‍ന്നിരിക്കുന്നതായി മാഷ് പറഞ്ഞു. ചെണ്ട(കുട്ടിക്കവിതകള്‍), കുറ്റിപ്പുറംപാലത്തിനു മുമ്പില്‍(കവിതകള്‍), വലുപ്പത്തിന്റെചെറുപ്പം(കവിതകള്‍), അച്ചടിയിലിരിക്കുന്ന രണ്ടുകവിതാസമാഹാരങ്ങള്‍ എന്നിവയാണ് ശങ്കുണ്ണി മാഷിന്റെ മറ്റു പുസ്തകങ്ങള്‍.                    

മഹാകവി അക്കിത്തം, എസ്. രമേശന്‍ നായര്‍, പി.എം. പള്ളിപ്പാട്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, സി. രാധാകൃഷ്ണന്‍, ആര്‍. സഞ്ജയന്‍, ഡോ.എന്‍.ആര്‍. മധു, കെ.വി. രാമകൃഷ്ണന്‍, ആലംകോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, പി.പി. രാമചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശങ്കുണ്ണി മാഷ്. സനാതനധര്‍മ്മത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന തപസ്യ കലാ സാഹിത്യ വേദിയുടെ എടപ്പാള്‍ യൂണിറ്റിന്റെ അധ്യക്ഷനായി മൂന്നു പതിറ്റാണ്ടായി നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്ന വട്ടംകുളം ശങ്കുണ്ണി മാഷിന് ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെ ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചെങ്കിലും മലയാള സാഹിത്യ സാംസ്‌കാരിക രംഗത്തുനിന്ന് കാര്യമായൊരു അംഗീകാരം ലഭിച്ചിട്ടില്ല എന്നത് വളരെ ദുഃഖകരമായൊരു സംഗതിയാണ്.

മഹാകവി അക്കിത്തത്തിനും കവി കുഞ്ഞുണ്ണി മാഷിനും പ്രിയപ്പെട്ട കവിയായ വട്ടംകുളം ശങ്കുണ്ണി മാഷിന് ജനുവരി 26ന് ശതാഭിഷേകം

Tags: കവിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

Literature

രാമഹൃദയത്തിന്റെ രേഖാചിത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.