ചണ്ഡീഗഢ്: പഞ്ചാബില്‍ നടന് സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ഹര്‍ജോത് കമാല്‍ ബിജെപിയില്‍ ചേര്‍ന്നു.
21 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച തന്നെ തഴഞ്ഞ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന് സോനു സൂദിന്റെ സഹോദരിയ്ക്ക് സീറ്റ് നല്‍കിയെന്നതായിരുന്നു ഹര്‍ജോത് കമാലിന്റെ പരാതി. മോഗ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ഹര്‍ജോത് കമാലിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ കോണ്‍ഗ്രസ് ഒഴിവാക്കുകയായിരുന്നുവെന്ന് പറയുന്നു.
ബോളിവുഡ് നടന് സോനു സൂദിന്റെ സഹോദരി മാളവിക സൂദ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ശനിയാഴ്ചയാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് കോണ്‍ഗ്രസ് മേധാവി നവജോത് സിംഗ് സിദ്ദു എന്നിവര്‍ മാളവികയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് സന്നിഹിതരായിരുന്നു. ബോളിവുഡ് നടന് സോനു സൂദും ചടങ്ങില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച തന്നെ മാളവിക സൂദിനെ മോഗ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
മാളവികയ്ക്ക് മോഗ സീറ്റ് നല്കിയതറിഞ്ഞ ഹര്‍ജോത് കമാല്‍ തന്റെ പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അനുയായികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ 21 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പണിയെടുത്ത വ്യക്തിയാണ് ഞാന്‍. മോഗയിലെ എന്റെ അനുയായികളോടും സഹപ്രവര്‍ത്തകരോടും നന്ദിയുണ്ട്. ശിരോമണി അകാലിദള്‍ അണ് വര്‍ഷങ്ങളായി മോഗയില്‍ വിജയിക്കുന്നത്. 2017ല്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. ഇന്ന് ഞാന്‍ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങുകയാണ്,’ – ഹര്‍ജോത് കമാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: