പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് സമ്പൂര്‍ണ വൈദ്യുതവതീകരണത്തിലേക്ക് നീങ്ങുന്നു. ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡില്‍ ഇലക്ട്രിക് മാസ്റ്റുകള്‍ സ്ഥാപിക്കുന്ന പണി കഴിഞ്ഞദിവസം ആരംഭിച്ചു. ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്നും മൂന്നുകിലോമീറ്റര്‍ അകലെയുളള വാടാനാംകുറിശ്ശി സ്റ്റേഷനില്‍ നിന്നാണ് ഇതിനുള്ള പ്രാരംഭം കുറിച്ചത്.
66 കിലോമീറ്റര്‍ ദൂരം വരുന്നതാണ് ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡ്. ഒക്ടോബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 1300 മാസ്റ്റുകളാണ് ഇതിനായി സ്ഥാപിക്കേണ്ടിവരിക. ഇതിനായുള്ള വയറിങ് ജോലികളും താമസിയാതെ ആരംഭിക്കും. ആകെ 70 കിലോമീറ്റര്‍ ദൂരം വൈദ്യുതീകരിക്കപ്പെടും. ഇതിന്റെ ഭാഗമായി മേലാറ്റൂരില്‍ ട്രാക്ഷന്‍ സബ്സ്റ്റേഷനും വാടാനാംകുറിശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളില്‍ സ്വിച്ചിങ് സ്റ്റേഷനുകളും ആരംഭിക്കും.
ദക്ഷിണേന്ത്യയിലെ എട്ട് വൈദ്യുതീകരണ പ്രൊജക്ടുകളില്‍ ഒന്നാണ് ഷൊര്‍ണൂര്‍ – നിലമ്പൂര്‍. കൂടാതെ പോത്തനൂര്‍ – പൊള്ളാച്ചി, പാലക്കാട് – പൊള്ളാച്ചി – ദിണ്ടികല്‍, സേലം – വൃദ്ധാചലം – കൂടല്ലൂര്‍, മധുര – മാനന്തുരൈ, തിരുച്ചിറപ്പള്ളി – മാനന്തുരൈ – വിരുദനഗര്‍, തെങ്കാശി – തിരുനെല്‍വേലി – തിരുച്ചെന്തൂര്‍, തെങ്കാശി – വിരുദനഗര്‍ എന്നിവക്കായി ആകെ 587.53 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
ചെന്നൈയാണ് പദ്ധതിയുടെ ആസ്ഥാനം. റെയില്‍വേ ഇലക്ട്രിഫിക്കേഷന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കാണ് പാലക്കാട് ഡിവിഷനു കീഴിലുള്ള പദ്ധതിയുടെ ചുമതല. എല്എന്ടിയ്ക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: