ശാസ്ത്ര ഗവേഷണാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ്സി ബേസിക്/നാച്വറല്‍ സയന്‍സസ് കോഴ്സുകളില്‍ പഠനത്തിന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്കുന്ന 2021-22 വര്‍ഷത്തെ പ്രതിഭാ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ശാസ്ത്രവിഷയങ്ങള്‍ക്ക് ഉള്‍പ്പെടെ മൊത്തം 90% മാര്‍ക്ക് (എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 80% മതി)/തത്തുല്യ ഗ്രേഡ് നേടി വിജയിച്ച് 2021-22 അധ്യയനവര്‍ഷം ബേസിക്/നാച്വറല്‍ സയന്‍സ് വിഷയത്തില്‍ ത്രിവത്സര ബിഎസ്സി/പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകളില്‍ പ്രവേശനം നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
വിശദവിവരങ്ങളടങ്ങിയ സ്കോളര്‍ഷിപ്പ് വിജ്ഞാപനം www.kscste.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 31 നകം സമര്‍പ്പിക്കണം. തുടക്കത്തില്‍ ഡിഗ്രി കോഴ്സില്‍ മൂന്നു വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. 75% മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെ ബിഎസ്സി പൂര്‍ത്തിയാക്കി എംഎസ്സി പഠനം തുടരുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് തുടര്‍ന്ന് ലഭ്യമാകും.
അന്വേഷണങ്ങള്‍ക്ക് [email protected], [email protected] എന്നീ ഇ- മെയിലുകളിലും ബന്ധപ്പെടാം. ഫോണ്‍: 0471-2548208/2548346.
പ്രതികരിക്കാൻ ഇവിടെ എഴുതുക: