മങ്കൊമ്പ് : എസി റോഡ് നവീകരണത്തിന്റെ ഭാഗമായി മങ്കൊമ്പ്, പണ്ടാരക്കളം പാലങ്ങള്‍ പൊളിക്കുന്നത് ഒരാഴ്ചകൂടി വൈകാന്‍ സാദ്ധ്യത. മങ്കൊമ്പ് പാലത്തിന്റെ പൈലിങ് പൂര്‍ത്തിയായെങ്കിലും പണ്ടാരക്കളം പാലത്തിന്റെ തൂണുകളുടെ പൈലിങ് ബാക്കിയാണ്. ഇവിടത്തെ പൈലിങ് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ പാലം പൊളിക്കാനാകൂ.
ഇതിനുമുന്‍പ് പെരുന്നയിലെ യാര്‍ഡില്‍നിന്ന് ഗര്‍ഡറുകള്‍ പണ്ടാരക്കളത്തില്‍ എത്തിക്കേണ്ടതുണ്ട്. ഗര്‍ഡറുകള്‍ എത്തിച്ചതിനുശേഷം മാത്രമേ മങ്കൊമ്പ് പാലം പൊളിക്കൂ. മിക്കവാറും പണ്ടാരക്കളം, മങ്കൊമ്പ് പാലങ്ങള്‍ ഒരേദിവസം തന്നെയായിരിക്കും പൊളിക്കുക. ഈ മാസം 10നു പാലങ്ങള്‍ പൊളിക്കാനാണു നേരത്തേ തീരുമാനിച്ചതെങ്കിലും പൈലിങ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തീയതി നീട്ടുകയായിരുന്നു.
പാലംപൊളിച്ചാല് എസി റോഡില്‍ വീണ്ടും ഗതാഗത തടസ്സം ഉണ്ടാകും. ചെറുവാഹനങ്ങള്‍ കടന്നുപോകുന്നതിനായി പാലങ്ങള്‍ക്കു സമാന്തരമായി സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആലപ്പുഴയില്‍നിന്നു വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പണ്ടാരക്കളം വരെ മാത്രമേ സര്‍വീസ് നടത്തൂ. ചങ്ങനാശ്ശേരിഭാഗത്തുനിന്നു വരുന്ന ബസുകള്‍ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. ബസ് ആശ്രയിക്കുന്നവര്‍ക്ക് ഈ നിയന്ത്രണം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: