കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. കേസില്‍ അന്വഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്റെ മൊഴി ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ചാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംവിധായകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ മൊഴി കാണാതെ തീരുമാനമെടുക്കാനാകില്ലെന്നും അതിനാല്‍ മുദ്രവെച്ച കവറില്‍ മൊഴി ഹാജരാക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അറിയിച്ചു.
അതിനിടെ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടി ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റി. ചൊവ്വാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്കി. കേസില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഡിജിപിയും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ കേസിന്റെ പേരില്‍ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന് അറിയിച്ചു.
എന്നാല്‍ കോടതി അനുമതിയോടെയുള്ള പരിശോധനമാത്രമാണ് നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദിലീപിന് പുറമേ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: