തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് സസ്പെന്ഷന്. നഗരത്തിലെ ഫ്ലാറ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്ഷന്. ജീവനക്കാരിയുടെ പരാതിയില്‍ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ജീവനക്കാരിയടെ പരാതിയെ അതീവ ഗുരുതരമായാണ് തങ്ങള്‍ പരിഗണക്കുന്നതെന്നും കുറ്റാരോപിതനെ ഉടന്‍ സസ്പെന്‍ഡ് ചെയ്തെന്നും അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യില്‍ നിന്ന് കേരളത്തിന്റെ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പരാതിക്കാരിയും കുറ്റാരോപിതനുമടക്കം എയര്‍പോര്‍ട്ട് അഥോറിറ്റി ജീവനക്കാരായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം, അവര്‍ക്ക് ഒന്നുകില്‍ അദാനി എയര്‍പോര്‍ട്ടിന്റെ ഭാഗമാകാം അല്ലെങ്കില്‍ എഎഐ നിയന്ത്രിക്കുന്ന ഏതെങ്കിലും എയര്‍പോര്‍ട്ടിലേക്ക് മാറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: