ന്യൂദല്‍ഹി: ഓള് ഇന്ത്യ ഇമാം അസോസിയേഷന് അധ്യക്ഷന്‍ മൗലാന സാജിത് റഷീദി ഈയിടെ ഇസ്ലാമിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമാകുന്നു. ഭൂമിയില്‍ സദ്കര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ (ജന്നത്ത്) 72 ഹൂറികളെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനി പത്രപ്രവര്‍ത്തക അര്‍സൂ കസ്മിയാണ് മൗലാനയെ അഭിമുഖം നടത്തിയത്. ജന്നത്തില്‍ (ഇസ്ലാമിക സ്വര്‍ഗ്ഗം) മദ്യം, 72 ഹൂറികള്‍ എന്നിവരെ അനുവദിക്കുന്നത് അമിതവിഷയാസക്തിയല്ലേ എന്നായിരുന്നു ഒരു ചോദ്യം. ‘പുരുഷന് ഭൂമിയില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ പ്രതിഫലമായാണ് 72 ഹൂറികളെ ഖുറാനില്‍ നല്‍കുന്നത്”- മൗലാന പറഞ്ഞു. ഹൂറി എന്നാല്‍ കന്യകയായ സുന്ദരിയാണ്. അവരെ ജന്നത്തില്‍ ആനന്ദം പകരാന്‍ പുരുഷന് അവന്റെ സദ്കര്‍മ്മങ്ങളുടെ ഫലമായാണ് ലഭിക്കുന്നത്.
എന്നാല്‍ ഭൂമിയിലെ സദ്കര്‍മ്മങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് ഒരു പ്രതിഫലം നല്‍കുന്നില്ല എന്ന ചോദ്യത്തിന് കസ്മിയുടെ മറുപടി വിചിത്രമായിരുന്നു. ജന്നത്തിലെ 72 ഹൂറികളുടെ അധിപയായിരിക്കും ഭാര്യയെന്നായിരുന്നു മൗലാനയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: