കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ രക്ഷപെടാന്‍ സഹായിച്ചത് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബോധപൂര്‍വ്വമുള്ള വീഴ്ചയാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബി.അശോക് പറഞ്ഞു.
ഒരു ബലാല്‍സംഗ കേസില്‍ ഇരയോട് സംസ്ഥാന സര്‍ക്കാര്‍ കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. ഇരയോടൊപ്പം നിലകൊള്ളുന്നു എന്നു ജനങ്ങളെ ധരിപ്പിച്ചു വേട്ടക്കാരനുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പഴുതുകളോടെ അന്വേഷണം നടത്തിച്ചു. കേസെടുത്ത സമയം മുതല്‍ പരസ്യ വാചകം പോലെ തന്നെ ബിഷപ്പിനൊപ്പമായിരുന്നു സര്‍ക്കാര്‍.
പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച കോടതി പരിസരത്ത് കൈയ്യടിയും ‘െ്രെപസ് ദ് ലോര്‍ഡ്’ വിളിയും ചരിത്രത്തില്‍ ആദ്യമായാണ്. ശബരിമല ആചാര ലംഘനത്തിന് എതിരെ ശരണം വിളിച്ച് പ്രതിഷേധിച്ച ഭക്തരെ വേട്ടയാടി ഇന്ത്യന്‍ പീനല്‍ കോഡിലെ കാണാമറയത്തെ വകുപ്പുകള്‍ കൂടി ഇട്ടു കേസുകള്‍ ചാര്‍ജ് ചെയ്ത മുന്‍ കോട്ടയം എസ്പിയായിരുന്ന അന്വേഷണമേധാവിയും അന്വേഷണ ഉദ്യോഗസ്ഥരും ആരുടെ തിരക്കഥയാണ് ചാര്‍ജ് ആയി സമര്‍പ്പിച്ചത് എന്നു വ്യക്തമാക്കണം.
സ്വന്തം പിഴവുകള്‍ക്ക് ഇപ്പോള്‍ കോടതിയെ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്ന അന്വേഷണമേധാവിയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍. മാജിക് കാട്ടി പ്രതിയെ ശിക്ഷിക്കാന്‍ നീതിപീഠത്തിനാവില്ല എന്നറിയാത്തവരല്ല ഇവര്‍. വീഴ്ച വരുത്തിയ സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റിയും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: