തിരുവനന്തപുരം:കെ. എസ്.ആര്. ടി. സി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ശമ്പളക്കരാര്‍ ഗതാഗത മന്ത്രി ആന്റണിരാജുവിന്റെ സാന്നിധ്യത്തില്‍ സി. എം. ഡി ബിജു പ്രഭാകറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള കമ്മീഷന് സ്കെയിലാണ് മാസ്റ്റര്‍ സ്കെയിലായി നിശ്ചയിച്ചിരിക്കുന്നത്.
പരിഷ്ക്കരിച്ച അടിസ്ഥാന ശമ്പളത്തിന്റെ 4 ശതമാനം എന്ന നിരക്കില്‍ കുറഞ്ഞത് 1,200 രൂപയും പരമാവധി 5,000 രൂപയും പ്രതിമാസം വീട്ടുവാടക അലവന്‍സ് നല്‍കും. ഫിറ്റ്മെന്റ് സര്‍ക്കാരില്‍ നിശ്ചയിച്ചതുപോലെ 10 ശതമാനമാണ്. ഡി. സി. ആര്. ജി ഏഴു ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷം രൂപയായി വര്‍ധിപ്പിക്കും. 2021 ജൂണ്‍ ഒന്നു മുതല്‍ പുതിയ സ്കെയിലിന് പ്രാബല്യം കണക്കാക്കും.
പ്രതിമാസം 20 ഡ്യൂട്ടി എങ്കിലും ചെയ്യുന്ന െ്രെഡവര്‍ക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20ല്‍ അധികം ചെയ്യുന്ന ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി ശമ്പളത്തോടൊപ്പം അധിക ബത്തയായി അനുവദിക്കും. വനിതാ ജീവനക്കാര്‍ക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമേ ഒരു വര്‍ഷക്കാലത്തേക്ക് ശൂന്യവേതന അവധി അനുവദിക്കും. ഈ അവധി കാലയളവ് പ്രൊമോഷന്, ഇന്‍ക്രിമെന്റ്, പെന്ഷന് എന്നിവയ്ക്ക് പരിഗണിക്കും. ഈ അവധി വിനിയോഗിക്കുന്നവര്ക്ക് പ്രതിമാസം 5,000 രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സ് ആയി നല്‍കും. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും, ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പ്രൊമോഷന് അനുവദിക്കും.
നാല് ദേശീയ അവധികളും, പതിനൊന്ന് സംസ്ഥാന അവധികളും ഉള്‍പ്പെടെ ആകെ പതിനഞ്ച് അവധികളാണുണ്ടാവുക. ഒരു ജീവനക്കാരന് നല്കാവുന്ന നിയന്ത്രിത അവധി നാലായി ഉയര്‍ത്തുകയും പ്രാദേശിക അവധി ഒന്നായി നിജപ്പെടുത്തുകയും ചെയ്യും.
വെല്‍ഫെയര്‍ ഫണ്ട് ജീവനക്കാരുടെ പങ്കാളിത്തത്തോടെ കെ.എസ്.ആര്.റ്റി.സി. എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കും. ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്റ് ചീഫ് അക്കൗണ്ട്സ് ഓഫീസര്‍, ഗതാഗത വകുപ്പില്‍ നിന്നും, ധനകാര്യ വകുപ്പില്‍ നിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഓരോ പ്രതിനിധികള്‍, അംഗീകൃത തൊഴിലാളി സംഘടനകളുടെ ഓരോ പ്രതിനിധി എന്നിവര്‍ ചേര്‍ന്നതായിരിക്കും ട്രസ്റ്റ്. ട്രസ്റ്റിന്റെ ചെയര്മാന് കെ.എസ്.ആര്.ടി.സി. ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടറും, ട്രഷറര്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ആന്റ് ചീഫ് അക്കൗണ്ട്സ് ഓഫീസറും ആയിരിക്കും. ട്രസ്റ്റിലേക്ക് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസ വിഹിതം ഈടാക്കും. എല്ലാ വിഭാഗം ഹയര്‍ ഡിവിഷന് ഓഫീസര്‍മാരും പ്രതിമാസം 300 രൂപയും എല്ലാ വിഭാഗം സൂപ്പര്‍വൈസറി ജീവനക്കാരും പ്രതിമാസം 200 രൂപയും മറ്റുളള എല്ലാ വിഭാഗം ജീവനക്കാരും പ്രതിമാസം 100 രൂപയും വിഹിതം നല്‍കണം. കോര്പ്പറേഷന്, വെല്‍ഫെയര്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന മൂലധനത്തിനുപുറമെ മൂന്ന് കോടി രൂപ വാര്‍ഷിക ഫണ്ടായി ട്രസ്റ്റില്‍ നിക്ഷേപിക്കും. ഫണ്ടില്‍ നിന്ന് സാമ്പത്തിക ആനുകൂല്യം കൈപ്പറ്റാത്ത ജീവനക്കാര്‍ വിരമിക്കുമ്പോഴോ മരണപ്പെടുകയോ ചെയ്താല്‍ ആകെ അടച്ച തുകയുടെ പകുതി പലിശരഹിതമായി തിരികെ നല്‍കും.
45 വയസ്സിന് മുകളില്‍ താല്പര്യമുളള കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ അവധി അനുവദിക്കും. െ്രെഡവര്കംകണ്ടക്ടര് എന്ന പുതിയ കേഡര്‍ സൃഷ്ടിക്കും. നിലവിലെ അഡ്മിനിസ്ട്രേഷന് സംവിധാനം വിഭജിച്ച് അഡ്മിനിസ്ട്രേഷന്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങള്‍ രൂപീകരിക്കും. മെക്കാനിക്കല്‍ വിഭാഗം പുന:സംഘടിപ്പിക്കും. മൂന്ന് വിഭാഗം ജീവനക്കാരുടെയും സ്പെഷ്യല്‍ റൂള്‍ വ്യവസ്ഥകള്‍ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അപേക്ഷകള്‍ പരിഗണിച്ച് പമ്പ് ഓപ്പറേറ്റര്‍, െ്രെഡവര്‍, െ്രെഡവര്കംകണ്ടക്ടര് എന്നീ തസ്തികകളില്‍ ഘട്ടംഘട്ടമായി ആശ്രിത നിയമനം നല്‍കും.
എംപാനല്‍ഡ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി മൂന്നംഗ ഉദ്യോഗസ്ഥ കമ്മറ്റിയെ ചുമതലപ്പെടുത്തും. ധനകാര്യ വകുപ്പും, സഹകരണ വകുപ്പുമായി കൂടിയോലോചിച്ച് സമയബന്ധിതമായി പെന്‍ഷന്‍കാരുടെ പെന്ഷന് പരിഷ്ക്കരണം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പരിശോധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് കരാറിന്റെ ഭാഗമാക്കും.
ഒരു വര്‍ഷം 190 ഫിസിക്കല്‍ ഡ്യൂട്ടികള്‍ ചെയ്യാത്ത ജീവനക്കാര്‍ക്ക് അടുത്ത പ്രമോഷന്, ഇന്‍ക്രിമെന്റ് എന്നിവ നല്കുവാന് കഴിയില്ല. പെന്ഷന് കണക്കാക്കുന്നതിനും ഇത് ബാധകമായിരിക്കും. എന്നാല്‍ അര്‍ബുദ ചികിത്സ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കരള്‍ മാറ്റിവയ്ക്കല്‍, ഡയാലിസിസ്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര സ്വഭാവമുളള അസുഖബാധിതര്‍, അപകടങ്ങള്‍ മൂലം അംഗഭംഗം വന്ന് ശയ്യാവലംബരായവര്‍, മാതാപിതാക്കള്‍, ഭാര്യ / ഭര്‍ത്താവ്, മക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുന്നവര്‍, സിവില്‍ സര്ജന് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍, സ്റ്റാന്‍ഡ്ബൈ ഡ്യൂട്ടി യൂണിറ്റ് അധികാരികള്‍ അനുവദിക്കപ്പെടുന്നവര്‍ എന്നിവര്‍ക്ക് വ്യവസ്ഥയില്‍ ഇളവ് നല്‍കും. ജീവനക്കാര്‍ ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധനയ്ക്കായി കെ.എസ്.ആര്.റ്റി.സി. രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡിലോ സര്‍ക്കാരിന്റെ മെഡിക്കല്‍ ബോര്‍ഡിലോ സമര്‍പ്പിച്ച് അന്തിമ തീരുമാനം മാനേജ്മെന്റ് സ്വീകരിക്കും.
തുടര്‍ച്ചയായി എട്ട് മണിക്കൂറില്‍ കൂടുതലുളള ദീര്‍ഘദൂര സര്‍വീസുകളില്‍ ഘട്ടംഘട്ടമായി െ്രെഡവര്‍ കം കണ്ടക്ടര്‍മാരെ നിയോഗിക്കും.
500 കിലോമീറ്ററിന് മുകളിലുളള ബാംഗ്ലൂര്‍ സര്‍വീസുകള്‍ പോലുളള അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ യുക്തമായ ടെര്‍മിനല്‍ കണക്കാക്കി ക്രൂ ചെയ്ഞ്ച് നടപ്പിലാക്കും. ഓപ്പറേറ്റിംഗ് സെന്ററുകളുടെ ചെലവുകള്‍ കുറയ്ക്കും. കെ.എസ്.ആര്.റ്റി.സി.യുടെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ മേജര്‍ ഡിപ്പോകളില്‍ മാത്രമായിരിക്കും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കമ്മീഷന് വ്യവസ്ഥയില്‍ ഡയറക്ട് ടിക്കറ്റ് സെല്ലിംഗ് ഏജന്റുമാരെ നിയോഗിക്കും.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി ഓര്‍ഡിനറ്റി / ഫാസ്റ്റ് ബസ്സുകള്‍ സ്റ്റേ ബസ്സുകളാക്കും. ബസ്സുകള്‍ സ്റ്റേ ചെയ്യുന്ന സ്ഥലത്ത് എത്തുവാന്‍ െ്രെഡവര്‍ക്കും കണ്ടക്ടര്‍ക്കും ഓരോ കിലോമീറ്ററിന് 2.50 രൂപ കിലോമീറ്റര്‍ അലവന്‍സ് നല്‍കും. എന്നാല്‍ 50 കിലോമീറ്ററിന് മുകളില്‍ ആണെങ്കില്‍ സ്റ്റേ അലവന്‍സ്സായി അനുവദിക്കുന്ന തുക കാലാകാലങ്ങളില്‍ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെ.എസ്.ആര്.റ്റി.സി.യില്‍ നിന്ന് പിരിഞ്ഞുപോയ പരിചയ സമ്പന്നരായ ജീവനക്കാരെ ബോഡി ബില്‍ഡിംഗ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളുടെ അറ്റകുറ്റപ്പണികള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, മറ്റ് സംരംഭങ്ങള്‍ എന്നീ ജോലികള്‍ക്കായി കെ.എസ്.ആര്.റ്റി.സി.യുടെ പങ്കാളിത്തം ഇല്ലാത്ത പ്രത്യേക ലേബര്‍ സൊസൈറ്റി മുഖേന പുനരധിവസിപ്പിക്കുന്നതിന് പദ്ധതി ഒരുക്കും.
ഒരു ജീവനക്കാരന് / ജീവനക്കാരി കൃത്യനിര്‍വഹണത്തിനിടയില്‍ അപകടംമൂലം മരണമടഞ്ഞാല്‍ മരണാനന്തര ചെലവിന് നല്കുന്ന തുക നിലവിലെ 10,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിക്കും. കൃത്യനിര്‍വഹണത്തിനിടയില്‍ അല്ലാതെ സംഭവിക്കുന്ന മരണത്തിന് മരണാനന്തര ചെലവിന് നല്കുന്ന തുക 2,000 രൂപയില്‍ നിന്ന് 5,000 രൂപയായി വര്‍ദ്ധിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: