വിതുര: സ്കൂള്‍ തുറന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ആദിവാസി, തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തുകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നില്ല. ആവശ്യത്തിന് ബസുകളില്ലാത്തതാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള മലയോരമേഖലയിലെ യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്.
ബസുകള്‍ പിന്‍വലിച്ചത് ഉള്‍പ്പെടെ പല കാരണങ്ങളാല്‍ മേഖലയിലെ സര്‍വീസുകള്‍ പലതും നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളുമായതോടെ ബാക്കിയുള്ളവയും നിര്‍ത്തലാക്കിയെങ്കിലും സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ കാര്യമായി ബാധിച്ചില്ല. നവംബറില്‍ സ്കൂളുകള്‍ തുറന്നതോടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ഇത് നടപ്പായില്ലെന്ന് രക്ഷാകര്ത്താക്കള് പറയുന്നു.
നേരത്തെയുണ്ടായിരുന്ന സമാന്തര സര്‍വീസുകള്‍ നിലച്ചതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ദിവസത്തില്‍ ഒന്നോ രണ്ടോ ബസുകള്‍ മാത്രമുള്ള സ്ഥലങ്ങളിലെ സര്‍വീസുകള്‍ പോലും മുടങ്ങിയതോടെ ചന്തമുക്ക്, കലുങ്കു ജംഗ്ഷന്, കൊപ്പം തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളാണ് വിദ്യാര്‍ഥികള്‍ ഉള്‍െപ്പടെ ആളുകള്‍ ബസ് കാത്തു നില്‍ക്കുന്നത്. ഒരു കാലത്ത് സമാന്തര സര്‍വീസുകള്‍ നിരവധിയായിരുന്ന വിതുര പാലോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നാമമാത്രമായതും യാത്രാക്ലേശത്തിന്റെ ആക്കം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: