തിരുവനന്തപുരം: തലസ്ഥാനത്ത് നഗര മേഖലയിലും ചിറയിന്‍കീഴ് താലൂക്കിലും ബിജെപി ശക്തിയാര്ജിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം കുടുംബങ്ങളില്‍ നിന്ന് പോലും ആള്ക്കാര് ബിജെപിയിലേക്ക് ചേക്കേറുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി സംഘടന നേതൃത്വം ജാഗ്രത പുലര്‍ത്തണമെന്നും പിണറായി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി. ഫേയ്സ്ബുക്കില്‍ ആളെ കൂട്ടുന്നതാണ് സംഘടനാ പ്രവര്‍ത്തനമെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ ഫേയ്സ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനം. താഴെതട്ടു മുതല്‍ പ്രവര്‍ത്തനം ശക്തമാക്കണം. എസ്എഫ്ഐ നേതാക്കളുടെ പിഎസ്സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായി. കോര്പ്പറേഷന് നികുതി വെട്ടിപ്പുകേസും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.
അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ദത്തു നല്കിയ കേസില്‍ ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എ.സമ്പത്തിനെതിരെ വിമര്‍ശനമുണ്ട്. സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭാഗീയത ശക്തമല്ലെങ്കിലും അതിന്റെ തുരുത്തുകള്‍ ഇപ്പോഴുമുണ്ടെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: