കൂറ്റനാട്: ജില്ലയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി ആറ് ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി വരുന്നു. കെഎസ്ഇബിയും അനര്‍ട്ടുമാണ് ഇവ തുടങ്ങുന്നത്. ജില്ലയിലുള്ള 839 വാഹനങ്ങള്‍ക്ക് കാഞ്ഞിരപ്പുഴ ഡാമിനോടു ചേര്‍ന്നുള്ള ഏക ചാര്‍ജിങ് സ്റ്റേഷനാണ് ഇപ്പോഴുള്ളത്.
കുളപ്പുള്ളി, കൂറ്റനാട്, വടക്കഞ്ചേരി, നെന്മാറ എന്നിവിടങ്ങളിലാണ് പുതിയവ. ഇതില്‍ കുളപ്പുള്ളി സ്റ്റേഷന്റെ പണി പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ നിര്‍മാണം മാര്‍ച്ചോടെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാനാണ് കെഎ സ്ഇബിയുടെ പദ്ധതി. ഇവിടങ്ങളില്‍ ആറ് ചാര്‍ജിങ് പോയന്റുകളാണുണ്ടാവുക.
വലിയ കാറുകള്‍ക്കും പഴയ വൈദ്യുതവാഹനങ്ങള്‍ക്കും ഇരുചക-മുച്ചക്ര വാഹനങ്ങള്‍ക്കും പ്രത്യേകം ചാര്‍ജിങ് പോയിന്റുകളുണ്ടാകും. യൂറോപ്യന്‍ മാതൃകയില്‍ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിട്ടുഉള്ളതെന്നും യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുകയെന്നും കെഎസ്ഇബി അറിയിച്ചു . ഇലകടിഫൈ ആപ്പുപയോഗിച്ചാണ് പണമടക്കേണ്ടത്.
അനര്‍ട്ടിന്റെ നേതൃത്വത്തില്‍ കുളപ്പുള്ളി ബസ് സ്റ്റാന്‍ഡിലുള്ള ചാര്‍ജിങ് സ്റ്റേഷന് നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കുളപ്പുള്ളിയില്‍ മാത്രം രണ്ട് ചാര്‍ജിങ് കേന്ദ്രമാകും. ഇതിനു പുറമേ ചിറ്റൂര്‍ തത്തമംഗലം നഗരസഭ കേന്ദ്രീകരിച്ച് ഒരു കേന്ദ്രം തുടങ്ങാനും ധാരണയായിട്ടുണ്ട്. ജില്ലയിലെ ഏകകേന്ദ്രമായ കാഞ്ഞിരപ്പുഴയിലെതും അനര്‍ട്ടിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: