മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഒളിയിടം അറിയുന്ന അദ്ദേഹത്തിന്റെ മരുമകന് സൊഹൈല്‍ കാസ്കര്‍ യുഎസ് ഏജന്‍സിയുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് പാകിസ്ഥാനിലേക്ക് കടന്നതായി മുംബൈ പൊലീസ്.
ഇതോടെ സൊഹൈല്‍ കാസ്കറെ പിടികൂടി ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്ഥാനിലെ രഹസ്യത്താവളം കണ്ടെത്താമെന്ന ഇന്ത്യയുടെ മോഹത്തിന് തിരിച്ചടി കിട്ടി. ഒരു മയക്കമരുന്ന് ഭീകര കേസിലാണ് സൊഹൈല്‍ കാസ്കര്‍ യുഎസ് ഏജന്‍സിയുടെ പിടിയിലായത്. എന്നാല്‍ ഇയാള്‍ ദുബായ് വഴി പാകിസ്ഥാനിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.
കാസ്കറുമായി ഈയിടെ മുംബൈ പൊലീസ് നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് പാകിസ്ഥാനാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ യുഎസ് ഏജന്‍സിയുടെ സഹായത്തോടെ കാസ്കറെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാന്‍ നിയമയുദ്ധം നടത്തുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: