ന്യൂദല്‍ഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഉത്തമ മാതൃകയായി തമിഴ്നാട്ടില്‍ 11 പുതിയ മെഡിക്കല്‍ കോളജുകള്‍. ഇന്ന് വൈകിട്ട് നാലിന് നടന്ന വീഡിയോ കോണ്‍ഫറന്‍സിലുടെ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നത്, ഇതില്‍ 2145 കോടി രൂപ കേന്ദ്രവും ബാക്കി തുക തമിഴ്നാടുമാണ് നല്‍കിയത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂവര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ലക്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍. താങ്ങാനാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരമാണിത്.
പുതിയ മെഡിക്കല്‍ കോളജുകള്‍ വഴി 1450 എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കും. ചെന്നൈയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ (സിഐസിടി) പുതിയ കാമ്പസ് സ്ഥാപിക്കും. 24 കോടി രൂപ ചെലവിലാണ് പുതിയ കാമ്പസ് പൂര്‍ണമായും കേന്ദ്ര ഗവണ്മെന്റിന്റെ ധനസഹായത്തോടെ നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: