ഇടുക്കി: ധീരജ് വധം സിപിഎം മുതലെടുക്കുന്നതായി ആക്ഷേപം. നിരവധി പ്രശ്നങ്ങളാല്‍ വിഷമ സന്ധിയില്‍ നിന്ന സിപിഎമ്മിന് മുന്നോട്ടുള്ള യാത്രക്ക് അവിചാരിതമായി വീണുകിട്ടിയ ഇന്ധനമായി ഈ സംഭവം മാറുകയാണ്.
പാര്‍ട്ടി നേതാക്കളുടെ പ്രതികരണത്തില്‍ പോലും ദുഖത്തിലും കൂടുതല്‍ രക്തസാക്ഷിയെ കിട്ടിയതിലുള്ള ആഹ്ലാദമാണ് മറനീക്കി പുറത്തുവരുന്നത്. മരണം സ്ഥിരികരിച്ചതിന് പിന്നാലെ ധീരജിന്റെ വീട്ടില്‍ പന്തലിടുന്നതിനും മുമ്പേ, രക്തസാക്ഷി മണ്ഡപം പണിയാന്‍ വീടിന് സമീപം സ്ഥലം വാങ്ങാനാണ് പാര്‍ട്ടി തിടുക്കം കൂട്ടിയത്.
രക്തസാക്ഷിയെ കാത്തിരുന്നത് പോലെയായിരുന്നു സിപിഎമ്മിന്റെ നടപടി. ക്യാമ്പസില്‍ എസ്എഫ് ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് നാട്ടില്‍ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഇടുക്കി മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നിന്ന് ആഹ്ളാദത്തോടെ പ്രതികരിച്ച എം.എം. മണിയുടെ ശരീരഭാഷയും, വീണു കിട്ടിയ സുവര്‍ണാവസരം പോലെയായത് യാദൃശ്ചികമല്ല.
രക്തസാക്ഷി മണ്ഡപങ്ങളും, രക്തസാക്ഷികളും സാമ്പത്തികമായി പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന നേട്ടം അഭിമന്യു വധത്തോടെ തെളിഞ്ഞതാണ്. അഭിമന്യുവിന്റെ പേരില്‍ കോടികളാണ് സിപിഎം അന്ന് പിരിച്ചെടുത്തത്. വീടും ലൈബ്രറിയും രക്തസാക്ഷി മണ്ഡപവും പണിതെങ്കിലും ലക്ഷങ്ങളാണ് നേതാക്കന്മാരുടെ പോക്കറ്റിലൂടെ മറിഞ്ഞതെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.
മഹരാജാസ് കോളേജില്‍ അഭിമന്യുവിനെ കൊല ചെയ്ത തീവ്രവാദി സംഘടനയുടെ ഒരു കൊടിമരമോ, പാര്‍ട്ടി ഓഫീസോ തകര്‍ക്കാതിരുന്ന സിപിഎം മതിലായ മതിലെല്ലാം വര്‍ഗീയത തുലയട്ടെ എന്ന് എഴുതി വെച്ച് ആത്മസംതൃപ്തി അടയുകയാണ് ഉണ്ടായത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതോടെ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയാണ്.
രക്തസാക്ഷികള്‍ പാര്‍ട്ടിക്ക് സൂപ്പര്‍ ലോട്ടറികളായി മാറുന്നതാണ് ധീരജിന്റെ കൊലപാതകം പാര്‍ട്ടി ഉപയോഗിച്ച രീതിയിലൂടെ തെളിയുന്നത്. ഈ സമയത്ത് നാട്ടിലെ മറ്റ് പ്രശ്നങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ നിന്ന് മാറ്റി നിര്‍ത്താനും ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: