കൊല്ലം: പെന്ഷന് ക്ഷാമാശ്വാസ കുടിശിക വിതരണം മരവിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി കെ. സുധാകരന് നായര്‍. പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെന്ഷന് പരിഷ്കരണ കുടിശികകളും ക്ഷാമാശ്വാസ കുടിശികയും നല്‍കുന്നതിന് പണമില്ലെന്ന് പറഞ്ഞാണ് വിതരണം രണ്ടുവര്‍ഷത്തേക്ക് നീട്ടിയത്. കേരളത്തിന്റെ റവന്യു കമ്മി നികത്തുന്നതിനായി 16575 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ തുക വക മാറ്റി ചെലവഴിച്ച് ധൂര്‍ത്തടിച്ചാണ് ഭരണമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പെന്‍ഷനേഴ്സ് സംഘ് ജില്ലാപ്രസിഡന്റ് ഡോ.സുഭാഷ് കുറ്റിശേരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.പി. മഹാദേവ കുമാര്‍, പി. രാജേന്ദ്രന്, ആര്. വിജയകുമാര്‍, കെ. വ്യോമകേശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരികസമ്മേളനം ഡോ. പുരുഷോത്തമന് ഡി ഉദ്ഘാടനം ചെയ്തു.
മുരുകന് പാറശേരി അധ്യക്ഷനായി. ഡി. ശരവണന്, ഗോപിനാഥ് പാമ്പട്ടയില്‍, രാമചന്ദ്രകുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: