ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടു ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ 13 ഭീകരരെയാണ് സൈന്യം വകവരുത്തിയത്.
കൊല്ലപ്പെട്ട രണ്ടു ഭീകരരും കശ്മീര്‍ സ്വദേശികളാണ്. കുല്‍ഗാമിലെ ഹുസാന്‍പോര ഗ്രാമത്തില്‍ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ആല്-ബാദര്‍ ഭീകരവിഭാഗത്തിലെ ഇമാദ് വാനിയാണ് കൊല്ലപ്പെട്ടത്. 2021 ഡിസംബര്‍ 19ന് പുല്‍വാമയില്‍ മുഷ്താഖ് വാഗ്ഗിയെന്ന പോലീസുകാരന് നേരെയുണ്ടായ ആക്രമത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഏഴ് തവണയാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഒളിഞ്ഞിരിക്കുന്ന ഭീകരരെ തെരഞ്ഞുപിടിച്ചു വകവരുത്തുകയെന്ന നയമാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ കശ്മീരിനെ പൂര്‍ണ്ണമായും ഭീകരവിമുക്തമാക്കുവാനാണ് സൈന്യം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: