മറയൂര്‍: ടൗണില്‍ സ്വകാര്യ റിസോര്‍ട്ട് പരിസരത്തുനിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി. അനക്സ് റിസോര്‍ട്ടിലാണ് അഞ്ച് ലക്ഷം വിലമതിക്കുന്ന ചന്ദനമരം മോഷണം പോയത്. റിസോര്‍ട്ടില്‍ നാല്പതോളം താമസക്കാര്‍ ഉണ്ടായിരുന്നു. ഇവരെല്ലാം കിടന്നുറങ്ങിയത് രാത്രി 12 മണിക്ക് ശേഷമാണ് ചന്ദനം മുറിച്ച് കടത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ച കൂട വയലില്‍ കമലമ്മയുടെ വീടിന്റെ പരിസരത്ത് നിന്ന് ചന്ദനമരത്തിന്റ ശിഖരം മോഷണം പോയിരുന്നു. ഇത് വനപാലകര്‍ അന്വേഷിച്ച് വരുന്നതിടയിലാണ് വീണ്ടും ചന്ദനമരം മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞാഴ്ച കാരയൂരില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദന മരം കടത്തിയ രമേശിനെ കാറുമായി പിടികൂടിയിരുന്നു. മറ്റൊരു പ്രതി ഒളിവിലാണ്. ചന്ദനമരം മോഷണം പോയതിനെ കുറിച്ച് റിസോര്‍ട്ട് ഉടമ മറയൂര്‍ പോലീസിലും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: