Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ ജില്ലയിലെ റോഡുകള്‍ കുരുതിക്കളമാവുന്നു; വാഹന പരിശോധനകള്‍ പ്രഹസനം ; കിളിയന്തറ അപകടത്തില്‍ യുവാക്കളുടെ ജീവനെടുത്തത് രണ്ട് വാഹനങ്ങള്‍

കിളിയന്തറയില്‍ ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കളും മരിക്കാനിടയായത് ഇവര്‍ റോഡില്‍ വീണശേഷം ഇതുവഴി കടന്നുപോയ രണ്ട് വാഹനങ്ങള്‍ ഇടിച്ചാണെന്ന് തെളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 11:54 am IST
in Kannur

കണ്ണൂര്‍: ജില്ലയിലെ റോഡുകള്‍ കുരുതിക്കളമാവുന്നു. ദിനംപ്രതി വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. യാത്രക്കാരും കാല്‍നടയാത്രക്കാരുമായ പത്തോളം പേരാണ് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മരണപ്പെട്ടത്. രണ്ട് ദിവസത്തിനുളളില്‍ മാത്രം നാല് ജീവനുകളാണ് വാഹനാപകടങ്ങളെ തുടര്‍ന്ന് നഷ്ടമായത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പരിശോധനകള്‍ പ്രഹസനമാകുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന ആരോപണം ശക്തമാണ്.  

ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍  ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കഴിഞ്ഞ വെളളിയാഴ്ച മാഹി സ്വദേശിയോടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇരിട്ടി ഉളിയിലില്‍ നിര്‍ത്തിയിട്ട കര്‍ണാടക ആര്‍ടിസി ബസിലിടിച്ച് കണ്ടക്ടര്‍ പ്രകാശന്‍ ദാരുണമായി മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഇരിട്ടി കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ചക്കരക്കല്ലില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികനും പുതിയതെരുവില്‍ വഴിയാത്രക്കാരന്‍ കാറിടിച്ചും മരിച്ച സംഭവങ്ങളുണ്ടായിരുന്നു. കൂടാതെ  വിവിധ സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെടുകയുണ്ടായി. പല അപകടങ്ങളിലും ഇരുചക്ര വാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും ഇടിച്ചിട്ട് വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങളും ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. വാഹനങ്ങളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകള്‍ പലയിടങ്ങളിലും മിഴി തുറക്കാത്ത സ്ഥിതിയാണ്.  

ഇത്തരത്തില്‍ ദിനംപ്രതിയെന്നോണം അപകടങ്ങളും അപകട മരണങ്ങളും വര്‍ദ്ധിക്കുമ്പോഴും ജില്ലയിലെ പോലീസും മോട്ടോര്‍ വാഹനവകുപ്പും പരിശോധനകള്‍ പ്രഹസനമാക്കുകയാണ്. കേസുകളുടെ എണ്ണങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ നിസ്സാര മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് കേസെടുക്കുന്ന പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അമിത വേഗതയടക്കമുളള നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെയുളള വലിയ വാഹനങ്ങള്‍ ചെറു വാഹനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന രീതിയില്‍ സകല നിയമങ്ങളും ലംഘിച്ച് സര്‍വ്വീസ് നടത്തുകയാണ്. ഓടിയെത്തുന്നില്ലെന്ന വ്യാജ ന്യായമുന്നയിച്ച് ചീറിപ്പായുന്ന സ്വകാര്യ ബസ്സുകളുടെ അമിത വേഗതയില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

കിളിയന്തറയില്‍ ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കളും മരിക്കാനിടയായത് ഇവര്‍ റോഡില്‍ വീണശേഷം ഇതുവഴി കടന്നുപോയ രണ്ട് വാഹനങ്ങള്‍ ഇടിച്ചാണെന്ന് തെളിഞ്ഞു. അപകടം നടന്ന പാതയോരത്തെ ഒരു വീട്ടിലെ സിസിടിവിയിലാണ് ഇവിടെ നടന്ന അപകടത്തിന്റെയും മരണത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതോടെ അപകടം എങ്ങനെ നടന്നുവെന്ന പോലീസിന്റെയും നാട്ടുകാരുടെയും സംശയത്തിന് തെളിവായി.

കിളിയന്തറ 32-ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരിട്ടി-കൂട്ടുപുഴ അന്തര്‍ സംസ്ഥാന പാതയില്‍ കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപത്തായി രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുപുഴ ഭാഗത്തുനിന്നും എത്തിയ ഇവരുടെ ബൈക്ക് റോഡില്‍ പൊടുന്നനെ നില്‍ക്കുന്നതും ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ ഇരുവരും ബൈക്ക് അടക്കം മറിഞ്ഞു വീഴുകയുമായിരുന്നു. ഇവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടുപുഴ ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന ഒരു സ്‌കോര്‍പ്പിയോ വാഹനം ഇവരെ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു. അല്പനിമിഷത്തിനകം മറ്റൊരു വേഗണാര്‍ കാറും ഇതുവഴി എത്തുന്നതും ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടാമത് എത്തിയ കാറാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. എന്നാല്‍ ആദ്യം കടന്നുപോയ സ്‌കോര്‍പ്പിയോ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷിച്ചു വരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്‌വരെ അപകടത്തേയും മരണത്തെയും കുറിച്ച് നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. ബൈക്ക് കാറില്‍ ഇടിച്ചത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ബൈക്കില്‍ ഒരു പോറല്‍പോലും ഏറ്റിരുന്നില്ലെന്നതായിരുന്നു കാരണം. എന്നാല്‍ കാറിന്റെ മുന്‍ഭാഗം എങ്ങനെ തകര്‍ന്നുവെന്ന സംശയം നിലനില്‍ക്കുകയും ചെയ്തു. ഈ സംശയങ്ങള്‍ക്കെല്ലാം തെളിവായി സിസിടിവി ദൃശ്യങ്ങള്‍.

അതേസമയം ഈ ഭാഗത്തെ തെരുവുവിളക്കുകളൊന്നും കത്താത്തതും പ്രദേശത്തെ കൂരിരുട്ടും അപകടത്തിന്റെ ആഴം കൂടിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. കെഎസ്ടിപി റോഡ് പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഈ ഭാഗത്തെ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി.

ഇതിനെതിരെ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സന്ധ്യയോടെ ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. അനീഷിന്റെ മൃതദേഹം മുണ്ടയാം പറമ്പ് എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്‌കരിച്ചു. അസീസിന്റെ മൃതദേഹം വള്ളിത്തോട് ജുമാസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Tags: kannuraccidentറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.