തൃശൂര്‍ : സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കും. കെ റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.
സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമഘട്ടത്തെ അപകടത്തിലാക്കും. ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. ഇപ്പൊ തന്നെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ സംസ്ഥാനം അനുഭവിക്കുന്നുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല. പഠനം നടത്തി വേണം പദ്ധതികള്‍ കൊണ്ടുവരാന്‍. പരിസ്ഥിതിക്ക് ആഘാതമുള്ള പഠനങ്ങള്‍ ഉപേക്ഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേധാ പട്കര്‍ തിങ്കളാഴ്ച കോഴിക്കോട് കെ റെയില്‍ സര്‍വേ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: