തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കായി ഗ്രാമങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നാലിരട്ടി വില വരെ നല്‍കുമെന്ന സര്‍ക്കാര്‍ വാദം തള്ളി എംഡിയുടെ ശബ്ദരേഖ പുറത്ത്. സ്ഥലത്തിന് നാലിരട്ടി വില ലഭിക്കുമെന്ന അവകാശ വാദങ്ങള്‍ നിലനില്‍ക്കേയാണ് കെ റെയില്‍ എംഡി അജിത് കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
കെ റെയില്‍ പദ്ധതിക്കായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കായി വന്‍ തുക നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രചാരണം നടന്നിരുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥ പ്രകാരം മാത്രമേ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിന് ആകൂ. ദേശീയ സാഹചര്യം പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്.
കേരളത്തില്‍ ഗ്രാമ- നഗരങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറവാണ്. ഇത് സ്ഥിരീകരിച്ചാണ് കെ റെയില്‍ എംഡിയുടെ ശബ്ദരേഖ. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ഒരാളുമായാണ് എംഡി സംസാരിക്കുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് എംഡി സ്ഥിരീകരിച്ചിട്ടുമുണ്ട്. കൂടാതെ താന്‍ പദ്ധതിയുടെ നിയമപരമായ കാര്യങ്ങളാണ് പറഞ്ഞതെന്നും എംഡി പറഞ്ഞു.
ഇതോടെ നഗരത്തില്‍ നിന്നും 50 കിലോ മീറ്റര്‍ അപ്പുറമുള്ള പദ്ധതി പ്രദേശങ്ങളില്‍ മാത്രമാകും നാലിരട്ടി വിലകിട്ടുകയെന്ന് വ്യക്തമായി. നഗരങ്ങളില്‍ നിലവില്‍ കണക്കാക്കിയ വിലയുടെ ഇരട്ടികൂടി ലഭിക്കും. സാമൂഹിക ആഘാത പഠനം നടത്തിയ വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്കിയ ശേഷമേ റവന്യൂവകുപ്പ് നഷ്ടപരിഹാരം സംബന്ധിച്ച അന്തിമ കണക്കുകളിലേക്കു കടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: