ശ്രീനഗര്‍: ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിന്‍വലിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധികരിച്ചു. ഫറൂക്ക് അബ്ദുള്ള, മെഹബൂബാ മുഫ്തി, ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ് എന്നിവരെയാണ് സ്പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ സുരക്ഷയില്‍ നിന്നും ഒഴിവാക്കിയത്.
കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കോഡിനേഷന്‍ കമ്മിറ്റിയിലെ തീരുമാനപ്രകാരമാണ് സുരക്ഷ വെട്ടിക്കുറച്ചത്. 2000ല്‍ ഫറൂക്ക് അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കെയാണ് എസ്എസ്ജി സുരക്ഷാ സംവിധാനം നടപ്പിലാക്കിയത്.
നേതാക്കളുടെ ജീവന് പഴയതു പോലെ ഭീഷണി നിലനില്ക്കുന്നില്ല. തീവ്രവാദം ഗണ്യമായി കുറഞ്ഞതും കശ്മീരിലെ സുരക്ഷ അര്‍ഥ സൈനിക വിഭാഗങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതും സുരക്ഷ കുറയ്ക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: