തിരുവനന്തപുരം: സംഘകുടുംബത്തിലെ അംഗമായ അയ്യപ്പന്‍പിള്ളസാറിന്റെ ഭൗതികശരീരം മാത്രമാണ് അഗ്‌നിക്ക് സമര്‍പ്പിക്കപ്പെട്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരു നൂറ്റാണ്ടുകാലം തിരുവനന്തപുരത്തിന്റെ പൊതുജീവിതവുമായി ബന്ധപ്പെട്ട് തന്റെ മൂല്യങ്ങളില്‍ അടിയുറച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു അഡ്വ. കെ. അയ്യപ്പന്‍പിള്ളയുടെത്.
പ്രായഭേദമില്ലാതെ എല്ലാപേരെയും സ്‌നേഹത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും രീതിയില്‍ നേര്‍വഴിക്ക് നയിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും നമ്മളോടൊപ്പം കാണും. അയ്യപ്പന്‍പിള്ള കാണിച്ചുതന്ന പാത പൊതുപ്രവര്‍ത്തകര്‍ക്കുമാത്രമല്ല സാധാരണക്കാര്‍ക്കും അനുകരണീയമായതാണ്. ആ വഴിയിലൂടെ മുന്നോട്ടുപോവുക എന്നതാണ് ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്ന് വി.മുരളീധരന്‍ ശാന്തികവാടത്തില്‍ അനുസ്മരിച്ചു.
ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികശരീരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, കെ.രാമന്‍പിള്ള, കുമ്മനം രാജശേഖരന്‍, പി.പി.മുകുന്ദന്‍, ജോര്‍ജ് കുര്യന്‍, പി.സുധീര്‍, എം.ഗണേഷ്, എ.എന്‍.രാധാകൃഷ്ണന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, എം.എം.ഹസന്‍, സി.ദിവാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: