ചവറ: കുടിവെള്ളക്ഷാമം നേരിടാന്‍ ചവറയില്‍ മുന്നൊരുക്ക മായി. ചവറ, പന്മന കുടിവെള്ള പദ്ധതിയായ ജലനിധിക്കായി കേരള വാട്ടര്‍അതോറിറ്റി ശാസ്താംകോട്ടയില്‍ നിന്നും പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനും പമ്പുചെയ്യുന്ന സമയം 14 മണിക്കൂറായി വര്‍ധിപ്പിക്കാനും എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ശാസ്താംകോട്ടയില്‍ വെള്ളം പമ്പുചെയ്യുന്ന മോട്ടോറുകള്‍ കേടായതിനാല്‍ അവ മാറ്റി പണ്ടുതിയത് വാങ്ങി സ്ഥാപണ്ടിക്കാന് സൂപ്രണ്ടിങ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്കി. ചവറ പഞ്ചായത്തില്‍ പൂര്‍ത്തിയായ ചവറ പാലക്കടവ്, കുളങ്ങരഭാഗം, കൊച്ചുവീട്ടില്‍ കോളനി, പട്ടത്താനം എന്നിവിടങ്ങളിലെ കുഴല്‍കിണറുകള്‍ പണി പൂര്‍ത്തീകരിച്ചിട്ടും പൈപ്പ് ലൈനുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ പമ്പിംഗ് ആരംഭിച്ചിട്ടില്ല.
അടിയന്തിരമായി വാട്ടര്‍അതോറിറ്റി എഞ്ചിനിയര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജലനിധി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധന നടത്തി 4 കുഴല്‍ കിണറുകളിലും പമ്പിങ്ങിനുള്ള പണികള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: