ഗുവാഹത്തി: ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കടന്നുപോയ 2021 വര്‍ഷം ഭയത്തിന്റെയും കണ്ണീരിന്റെയും കൊലപാതകത്തിന്റെയും കൂടി വര്‍ഷമായിരുന്നു. ഇതില്‍ ദുര്‍ഗാപൂജ നാളുകളില്‍ നടന്ന മുസ്ലിം അതിക്രമമായിരുന്നു ഏറ്റവും ഭയാനകമായത്. അന്ന് മതമൗലികവാദികളായ മുസ്ലിങ്ങള്‍ ദുര്ഗ്ഗാപന്തല് തകര്‍ക്കുകയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.
ബംഗ്ലാദേശിലെ ജാതിയ ഹിന്ദു മൊഹാജോത് ആണ് ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരായി ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളുടെ കണക്ക് പുറത്തുവിട്ടത്. 2020-2021ല്‍ ഏകദേശം 301 ഹിന്ദുക്കളെ കൊലപ്പെടുത്തി. 2020ല്‍ 149 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ 2021ല്‍ 152 പേര് കൊല്ലപ്പെട്ടു. 2021ല്‍ മുസ്ലിം ഭീകരസംഘം 1898 തവണ ഹിന്ദു സമുദായത്തില്‍പ്പെട്ടവരെ ആക്രമിച്ചു.
2020-21ല്‍ 151 ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി. ഇതില്‍ 80 ശതമാനം പേരും ഹിന്ദുസ്ത്രീകളോ പെണ്‍കുട്ടികളോ ആണ്. ഹിന്ദുക്ഷേത്രങ്ങള്‍ക്കും ഹിന്ദുവിശ്വാസങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ കൂടിവരികയാണ്. ഇക്കഴിഞ്ഞ വര്‍ഷം 2130 ഹിന്ദു വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടു. 273 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇക്കാര്യത്തില്‍ 2020നേക്കാള്‍ 700 ശതമാനമാണ് വര്‍ധന.
3256 ഹിന്ദു കുടുംബങ്ങളെ മുസ്ലിം അക്രമകാരികള്‍ കൊള്ളയടിച്ചു. മതതീവ്രവാദികളുടെ ഭീഷണി മൂലം 1.23 ലക്ഷം കുടുംബങ്ങള്‍ എപ്പോഴും അരക്ഷിതാവസ്ഥയുടെ ഭീതിയിലാണ് കഴിഞ്ഞു കൂടിയത്. 46 ഹിന്ദു പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. 411 ഹിന്ദു സ്ത്രീകളെ ശാരീരികമായി മുസ്ലിങ്ങള്‍ ആക്രമിച്ചു. 32 ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ബീഫ് തീറ്റിച്ചു. ഏകദേശം 9000 ഹിന്ദു കുടുംബങ്ങള്‍ ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് ബംഗ്ലാദേശ് വിട്ടോടിപ്പോയി. 2020നെ അപേക്ഷിച്ച് ഇത് അഞ്ച് മടങ്ങ് അധികമാണ്. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ഹിന്ദുക്കളെ തുല്ല്യരായി പരിഗണിക്കാനും ബംഗ്ലാദേശിലെ ജാതിയ ഹിന്ദു മൊഹാജോത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: