ശബരിമല: പമ്പാനദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. പമ്പ പുണ്യനദിയാണെന്നും തുണിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് അനാചാരമാണെന്നും തേജസ്വി സൂര്യ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇന്നലെ രാവിലെയും ദര്‍ശനം നടത്തിയാണ് മലയിറങ്ങിയത്. തുടര്‍ന്നാണ് പമ്പയിലെത്തി പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പമ്പാനദി ശുചീകരണത്തില്‍ പങ്കാളിയായത്.
പമ്പയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ബോധവത്കരണത്തിനായി സ്ഥാപിച്ചിട്ടുള്ള സ്റ്റാളില്‍ വിളക്ക് തെളിയിച്ചാണ് സ്വച്ഛ് ഭാരത് പ്രവര്‍ത്തനം ആരംഭിച്ചത്. പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ എസ്.പി. ബിജിമോന്‍, പമ്പാ കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍, ആര്‍എഎഫ് സേനാംഗങ്ങള്‍, യുവമോര്‍ച്ച പ്രവര്‍ത്തകര്‍, തീര്‍ഥാടകര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: