Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആരോടും പരിഭവമില്ലാതെ

1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം പിന്നീട് ബിജെപിക്കായി രംഗത്തിറങ്ങുകയായിരുന്നു. അതും മതിയാക്കി അദ്ദേഹം മടങ്ങി. ആരോടും വിദ്വേഷമില്ലാതെ, പരിഭവമില്ലാതെ..

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jan 6, 2022, 06:00 am IST
in Article

രാജഭരണത്തില്‍ നിന്ന് ജനായത്തഭരണത്തിലേക്ക് മാറാന്‍ തിരുവിതാംകൂര്‍ സ്വതന്ത്രമായി നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാലം. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ദൗത്യം ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് 1947 ജൂലൈയില്‍ ഏല്‍പ്പിച്ചത് അഡ്വ. കെ. അയ്യപ്പന്‍പിള്ളയെയായിരുന്നു. പട്ടവും സഹപ്രവര്‍ത്തകരും അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആര്‍. ഗോപാലപിള്ളയ്‌ക്കൊപ്പം ജയിലില്‍ എത്തിയ അയ്യപ്പന്‍പിള്ളയോട് പട്ടം തുറന്നടിച്ചു, ഇനി ഇന്ത്യന്‍ യൂണിയനില്‍ ചേരുക തന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്.

ഇക്കാര്യം സഹപ്രവര്‍ത്തകരോട് പറയരുതെന്ന് അയ്യപ്പന്‍പിള്ള അഭ്യര്‍ഥിച്ചപ്പോള്‍ പി.എസ്. നടരാജപിള്ളയോടുമാത്രം പറയുമെന്ന് പട്ടം കൂട്ടിച്ചേര്‍ത്തു. അയ്യപ്പന്‍പിള്ള കൊട്ടാരത്തിലേക്ക് വിവരം കൈമാറി. ശ്രീചിത്തിര തിരുനാള്‍ കമ്പി സന്ദേശത്തിലൂടെ 1947 ജൂലൈ 28ന് തിരുവിതാംകൂര്‍ ലയനതീരുമാനം ദല്‍ഹിയെ അറിയിച്ചു. ഒപ്പുവച്ച കത്ത് വൈസ്രോയി മൗണ്ട്ബാറ്റന്‍ പ്രഭുവിന്

അയയ്‌ക്കുകയും ചെയ്തു. അന്നുരാത്രിയിലാണ് സിപിക്ക് വെട്ടേറ്റത്. സിപി സ്ഥാനമൊഴിഞ്ഞ് 1947 ആഗസ്റ്റ് 19 ന് ഊട്ടിയിലേക്ക് പോയി. അയ്യപ്പന്‍പിള്ളയെ ശ്രീചിത്തിര തിരുനാള്‍ വീണ്ടുമൊരു ദൗത്യം ഏല്‍പ്പിച്ചു. അധികാര കൈമാറ്റത്തിനുമുന്‍പ് ഒഫിഷ്യേറ്റിങ്ങ് ദിവാനായി ജി. പരമേശ്വരന്‍പിള്ള, പി.ജി. ഉണ്ണിത്താന്‍ എന്നിവരില്‍ ആരെ വേണമെന്ന് പട്ടത്തിന്റെ അഭിപ്രായമറിയാന്‍ ആയിരുന്നു നിര്‍ദ്ദേശം. പി.എസ്. നടരാജപിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിര്‍ദ്ദേശിക്കുകയും ചെയ്തു.  

ഇടക്കാല മന്ത്രിസഭാ രൂപീകരണത്തിലും പട്ടത്തിന്റെ അഭിപ്രായമറിയാന്‍ അയ്യപ്പന്‍പിള്ളയ്‌ക്ക് കൊട്ടാരത്തില്‍ നിന്നും വിളിയെത്തി. നിയമസഭാ അസംബ്ലി മണ്ഡലങ്ങള്‍ നിര്‍ണയിക്കാന്‍ റിഫോംസ് കമ്മിഷന്‍ രൂപീകരിച്ചപ്പോഴും ശുപാര്‍ശകള്‍ നല്‍കാന്‍ പി.എസ്. നടരാജപിള്ള, കളത്തില്‍ വേലായുധന്‍ നായര്‍ എന്നിവര്‍ക്കൊപ്പം അയ്യപ്പന്‍ പിള്ളയേയും പട്ടം ചുമതലപ്പെടുത്തി. 1948 മാര്‍ച്ച് 24ന് പട്ടംതാണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വര്‍ഗീസ്, സി. കേശവന്‍ എന്നിവര്‍ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭിന്നത രൂക്ഷമായി നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍  അധികാരം നിലനിര്‍ത്താന്‍ വിലകുറഞ്ഞ നീക്കങ്ങള്‍ക്കു പോകാതെ രാജി നല്‍കാന്‍ ഉപദേശിച്ചതും അയ്യപ്പന്‍ പിള്ളയായിരുന്നു.  

1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം പിന്നീട് ബിജെപിക്കായി രംഗത്തിറങ്ങുകയായിരുന്നു. അതും മതിയാക്കി അദ്ദേഹം മടങ്ങി. ആരോടും വിദ്വേഷമില്ലാതെ, പരിഭവമില്ലാതെ..

Tags: രാഷ്ട്രീയ പാര്‍ട്ടികള്‍മഹാത്മാഗാന്ധികെ.അയ്യപ്പന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വെബ് പോര്‍ട്ടല്‍; സുതാര്യ ഉറപ്പ് വരുത്താന്‍ സഹായകമാകും

Main Article

പ്രതിപക്ഷ മഹാസഖ്യം എന്ന തട്ടിക്കൂട്ട് കമ്പനി

World

ഐക്യരാഷ്‌ട്രസഭയുടെ സുഡാനിലെ രാഷ്‌ട്രീയ ദൗത്യം ആറ് മാസത്തേക്ക് നീട്ടി യുഎന്‍ സുരക്ഷാ സമിതി; ദൗത്യത്തിന്റെ പ്രതിനിധിയെ നീക്കണമെന്ന് സുഡാന്‍ സൈനിക മേധാവി

India

ചൊങ്കോല്‍ സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ദേവഗൗഡയുടെയും മായാവതിയും; പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങില്‍ 25 പാര്‍ട്ടികള്‍ പങ്കെടുക്കും

World

ഹിരോഷിമയില്‍ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.