Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാല്‍ ദേവീക്ഷേത്രത്തിന് സമീപത്തെ ബണ്ട് റോഡ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം

കിള്ളിപ്പാലത്തു നിന്ന് തുടങ്ങി ആറ്റുകാല്‍ ചിറപ്പാലം വരെ നീണ്ടു കിടക്കുന്നതാണ് ബണ്ട് റോഡ്. ആറ്റുകാല്‍ ദേവീക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഈ റോഡ് കടന്നു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 01:58 pm IST
in Thiruvananthapuram

കരമന: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് എളുപ്പത്തില്‍ എത്താവുന്ന ബണ്ട് റോഡ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിട്ട് നാളുകളേറെ. നഗരസഭ അധികൃതരുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും തികഞ്ഞ അശ്രദ്ധയാണ് ഇതിന് കാരണം. പരാതിപ്പെടുന്നവരെ ഭരണകക്ഷിയില്‍ സ്വാധീനം ചെലുത്തി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.  

കിള്ളിപ്പാലത്തു നിന്ന് തുടങ്ങി ആറ്റുകാല്‍ ചിറപ്പാലം വരെ നീണ്ടു കിടക്കുന്നതാണ് ബണ്ട് റോഡ്. ആറ്റുകാല്‍ ദേവീക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് ഈ റോഡ് കടന്നു പോകുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെത്താന്‍ ഭക്തര്‍ കൂടുതലും ഈ റോഡാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ റോഡുകളില്‍ ഒന്നാണിത്. എന്നാല്‍ ഈ റോഡ് ഇപ്പോള്‍ അനധികൃത സ്ഥാപനങ്ങളുടെയും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ലൈസന്‍സില്ലാതെ പതിനഞ്ചോളം വാഹന വര്‍ക്ക് ഷോപ്പുകളും പത്തോളം ആക്രി കടകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവിടെ പത്തുസെന്റ സ്ഥലം കൈവശപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു കണ്ണാടിക്കടയ്‌ക്ക് അര സെന്റ് ഭൂമി മാത്രമാണ് നിയമപ്രകാരമുള്ളത്. ബാക്കി കൈയ്യേറ്റ ഭൂമിയാണ്. തിങ്കളാഴ്ച കത്തിയമര്‍ന്ന ആക്രി കടയും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ആക്രി കയറ്റാന്‍ വരുന്ന വലിയ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി സാധനങ്ങള്‍ കയറ്റുന്നത് പലപ്പോഴും ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്.

പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെയും ഗുണ്ടകളുടെയും പിന്‍ബലത്താല്‍ ആണ് ഇവ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ നാട്ടുകാര്‍ ഇവരുടെ ചെയ്തികളെ ചോദ്യം ചെയ്യാന്‍ ഭയപ്പെടുന്നു. പോലീസില്‍ പരാതിപ്പെട്ടാലും യാതൊരു പ്രയോജനവും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിനിരുവശത്തുമായി പതിനഞ്ചോളം ടെംപോ, കാര്‍, ഓട്ടോറിക്ഷാ, ബൈക്ക്  വര്‍ക്ക്‌ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് വരുന്ന വാഹനങ്ങള്‍ നിരനിരയായി റോഡിനിരുവശവും പാര്‍ക്ക് ചെയ്യുകയാണ് പതിവ്. ഇത് ചില സമയങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. നഗരത്തില്‍ നിന്നും കാലടി, തളിയല്‍, മരുതൂര്‍ക്കടവ്, കരുമം എന്നീ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ തിരക്കില്ലാതെ യാത്ര ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ബണ്ട് റോഡാണ്. മാത്രമല്ല ആറ്റുകാല്‍ പൊങ്കാല സമയം നഗരത്തിലെ മറ്റു റോഡുകളിലെല്ലാം പൊങ്കാലയിടാന്‍ അനുവദിക്കുമെങ്കിലും ചിറപ്പാലം കിളളിപ്പാലം ബണ്ട് റോഡ് പൊങ്കാല നാളില്‍ എമര്‍ജന്‍സി റോഡായി ഉപയോഗിക്കുന്നതിനാല്‍ അവിടെ പൊങ്കാലയിടാന്‍ പോലും അനുവദിക്കാറില്ല. അത്രയ്‌ക്ക് പ്രാധാന്യമുള്ള റോഡാണ് ചിലര്‍ കൈയ്യേറി  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് യാത്രാ തടസ്സം സൃഷ്ടിക്കുന്നത്. വര്‍ക്കു ഷോപ്പില്‍  പണിതീരാത്ത വാഹനങ്ങളും ഉപയോഗശൂന്യമായ വാഹനങ്ങളും റേഡിനിരുവശവും ഇപക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നതും യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.  

ഭരണസംവിധാനത്തെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ച് കിളളിയാര്‍ കൈയേറി അനധികൃതനിര്‍മാണം തകൃതിയായി നടക്കുന്നു. കൈയേറ്റക്കാര്‍ക്ക്  സിപിഎം നേതാക്കളുടെയും പോലീസിലെ ഒരു വിഭാഗത്തിന്റെയും മൗനാനുവാദവുമുണ്ട്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നും കരമന അജിത് പറഞ്ഞു. അനധികൃത വര്‍ക്ക് ഷോപ്പുകളുടെയും ആക്രി കടകളുടൈയും മറവില്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ബണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജില്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്നറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ പോലീസിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കുറച്ചു കാലംം പോലീസ് ജാഗ്രത പാലിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും മയക്കുമരുന്ന് മാഫിയ ഈ ഭാഗത്ത് ശക്തിപ്പെട്ടു വരുന്നതായും നാട്ടുകാര്‍ പറയുന്നു. ബണ്ട് റോഡില്‍ നിയമവിരുദ്ധമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന എല്ലാാ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Tags: fireAttukal TempleBund road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊങ്കാലയ്‌ക്ക് എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു, തീ പടര്‍ന്നത് ചപ്പുചവറുകളില്‍ നിന്ന്

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

2023ലും ജയലക്ഷ്മി സില്‍ക്സില്‍ തീപിടിത്തമുണ്ടായി, ഇപ്പോഴത്തെ തീപിടിത്തം 2023ല്‍ അപായം സംഭവിച്ച അതേ സ്ഥലത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.