കൊല്ലം: ദേശീയപാതയില്‍ പള്ളിമുക്കില്‍ ഡിവൈഡറും ട്രാഫിക് സംവിധാനവും ഇല്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. കൊല്ലം – തിരുവനന്തപുരം ദേശീയ പാതയിലെ പ്രാധാനപ്പെട്ട ജംഗ്ഷനായ പള്ളിമുക്കില്‍ ട്രാഫിക് സംവിധാനവും സിഗ്നല്‍ ലൈറ്റും തകരാറിലാണ്. ട്രാഫിക്ചട്ടം ലംഘിച്ച് വാഹനങ്ങള്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും കുരുക്കും അപകടങ്ങളുമുണ്ടാകുന്നത്.
മാടന്നട മുതല്‍ മേവറം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയില്‍ എപ്പോഴും തിരക്കാണ്. ജീവന് കവരുന്ന ഈ മേഖലയില്‍ ട്രാഫിക് സുരക്ഷാമാര്‍ഗങ്ങളൊരുക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ഇരവിപുരം റോഡും കൂനമ്പായികുളം റോഡും വന്നുചേരുന്ന പള്ളിമുക്കില്‍ നാലോളം പോക്കറ്റ് റോഡുകളും സംഗമിക്കുന്നു.
രാവിലെയും വൈകിട്ടും ഇവിടെ രൂക്ഷമായ ഗതാഗതപ്രശ്നമാണ്. വാഹനങ്ങളുടെ മത്സരയോട്ടവും പെരുപ്പവും കാരണം പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്പോലുമാകാറില്ല. പള്ളിമുക്ക് കൂടാതെ ഉമയനല്ലൂര്‍, മേവറം എന്നിവിടങ്ങളിലും രൂക്ഷമായ ഗതാഗത കുരുക്കുണ്ടാകുന്നു.
സിഗ്നല്‍ലൈറ്റ് നോക്കുകുത്തി
പള്ളിമുക്കില്‍ സിഗ്നല്‍ ലൈറ്റുകള്‍ നോക്ക് കുത്തിയാണ് സിഗ്നല്‍ ലൈറ്റുകള്‍ക്കായി സ്ഥാപിച്ച സോളാര്‍ പാനലുകളും നെടുംതൂണായി നില്‍ക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയ ഇതെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി. ഇതൊന്നും ശരിയാക്കാന്‍ അധികൃതര്‍ തയ്യാറല്ല. അടിയന്തിരമായി സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി കൊണ്ട് പള്ളിമുക്കില്‍ താത്കാലികമായെങ്കിലും ട്രാഫിക് സര്‍ക്കിളും ഡി വൈഡറുകളും സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയ്ക്കാനാകും.
ഭീഷണിയായി വാഹനങ്ങളുടെ വേഗത
ദേശീയപാതയില്‍ പോളയത്തോടിനും ഉമയനല്ലൂരിനും ഇടയില്‍ പതിവായി അപകടങ്ങള്‍ നടക്കുകയാണ്. അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് പല അപകടങ്ങള്‍ക്കും കാരണം. വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടലുണ്ടാകണം. വാഹനപ്പെരുപ്പം ക്രമാതീതമായതോടെ പാത അപകടരഹിതമാക്കാന്‍ റോഡ് വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: