Categories: Kerala

സംഘര്‍ഷം നടക്കുന്നത് കണ്ടിട്ടും ഇടപെടാതെ പോലീസ്; വീഡിയോ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനു നേരെ പോലീസിന്റെ കയ്യേറ്റം

മാധ്യമ പ്രവര്‍ത്തകന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ബലമായി പിടിച്ചെടുത്തു. ശേഷം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തമ്പാനൂര്‍ എസ് ഐയും സംഘവുമാണ് കയ്യേറ്റം ചെയ്തത്.

Published by

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന് നേരെ പോലീസിന്റെ ആക്രമണം. തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍ ടിവി ബ്യൂറോ റിപ്പോര്‍ട്ടര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. തലസ്ഥാനത്ത് മൊബൈല്‍ കടയില്‍ സംഘര്‍ഷം ഉണ്ടായത് ചിത്രീകരിക്കുന്നതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകനെ പോലീസ് ആക്രമിക്കുന്നത്.  

മൊബൈല്‍ ഷോപ്പില്‍ സംഘര്‍ഷം നടക്കുന്നത് കണ്ടിട്ടും പ്രദേശത്തുണ്ടായിരുന്ന പോലീസ് ഇതില്‍ ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു. പോലീസിന്റെ ഈ നിരുത്തരവാദിത്തപരമായ നടപടിയുടെ വീഡിയോ എടുത്തത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു.  

മാധ്യമ പ്രവര്‍ത്തകന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ബലമായി പിടിച്ചെടുത്തു. ശേഷം അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തമ്പാനൂര്‍ എസ് ഐയും സംഘവുമാണ് കയ്യേറ്റം ചെയ്തത്. മാധ്യമപ്രവര്‍ത്തകനാണെന്ന് അവരെ അറിയിച്ചിട്ടും മൊബൈലും വീഡിയോ ദൃശ്യങ്ങളും തിരിച്ചു തരാന്‍ പോലീസ് തയ്യാറായില്ല.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക