ആമസോണ്‍ െ്രെപമില്‍ പ്രദര്‍ശനത്തിനെത്തുന്ന തമിഴ് ആന്തോളജി സീരീസ് ‘പുത്തം പുതു കാലൈ വിടിയാത’യുടെ ട്രെയിലര്‍ പുറത്ത്. അഞ്ച് സംവിധായകര്‍ ചേര്‍ന്ന് അഞ്ച് കഥകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
കോവിഡും ലോക്ഡൗണും ഒറ്റപ്പെടലിന്റെയും അനിശ്ചിതത്വത്തിന്റെ നാളുകളും പ്രമേയമാകുന്ന ചിത്രങ്ങള്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ് പറയുന്നത്. ജോജു ജോര്‍ജ്, നദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, അര്ജുന് ദാസ്, ദിലിപ് സുബ്ബരയ്യന്‍, ഗൗരി കിഷന്, ലിജോമോള്‍ ജോസ്, സനന്ത്, തീജെ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹലിത ഷമീം, ബാലാജി മോഹന്‍, റിച്ചാര്‍ഡ് ആന്റണി, സൂര്യ കൃഷ്ണന്, മധുമിത എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.
ലോണേര്സ്, മുഗകവാസ മുത്തം, നിഴല്‍ തരും ഇദം, ദ മാസ്ക്, മൗനമേ പാര്‍വയായ് എന്നിവയാണ് അഞ്ചു ചിത്രങ്ങള്‍. ജനുവരി 14ന് ആമസോണ്‍ പ്രൈമില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: