ഗ്വാളിയോര്‍: രാജ്യത്ത് ക്രിപ്റ്റോ കറന്‍സി അടിയന്തരമായി നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പ്രമേയം. ഇ വാണിജ്യ രംഗത്തെ ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയവയുടെ എല്ലാ അനുമതികളും പിന്‍വലിക്കണമെന്നും ഗ്വാളിയോറില്‍ ചേര്‍ന്ന മൂന്ന് ദിവസത്തെ സ്വദേശി ജാഗരണ്‍ മഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ബിറ്റ് കോയിന്, ഇഥേറിയം പോലെയുള്ള വ്യാജ കറന്‍സികളെ അംഗീകരിക്കാനാകില്ലെന്നും അത് ഭീകരശക്തികള്‍ക്ക് ഫണ്ടിങ്ങിന് വഴിവയ്ക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: