തിരുവനന്തപുരം: പതിനഞ്ച് മുതല്‍ പതിനെട്ട് വയസ് വരെയുള്ള കുട്ടികള്ളുടെ കോവിഡ് വാക്സിനേഷന് വിദ്യാലയങ്ങളില്‍ സൗകര്യമൊരുക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൃത്യസമയത്ത് തന്നെ വാക്സിനേഷന് ഉറപ്പാക്കാന്‍ ഇതിലൂടെ സാധ്യമാകും. ആധാര്‍ അടക്കമുള്ള ഒരോ വിദ്യാര്‍ത്ഥികളുടെയും അടിസ്ഥാന വിവരങ്ങള്‍ സ്കൂളുകളില്‍ ലഭ്യമാണ്. രജിസ്ട്രഷന് അടക്കമുള്ള ജോലികള്‍ സ്കൂള്‍ അധികൃതരെ ഏല്‍പ്പിയ്ക്കുന്നതു വഴി ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം കുറയ്ക്കന്നതിനും ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സഹായകരമാവും.
ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കുട്ടികള്‍ക്കുള്ള വാക്സിനേഷന് സ്കൂളുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ സ്കൂളുകളിലൂടെ വാക്സിന് വിതരണം ചെയ്യുന്നതിലൂടെ എല്ലാ കുട്ടികളിലേക്കും വാക്സിന് വേഗത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഈ നടപടി ഊര്‍ജ്ജം നല്‍കുമെന്നും. ഒമിക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി സത്വരനടപടികള്‍ സ്വികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: