ശ്രീനഗര്‍: ജമ്മുവില്‍ വന്‍ ആയുധലഹരി വേട്ട നടത്തി ബിഎസ്എഫ്. കശ്മീരിലെ ജമ്മു സെക്ടറിലാണ് ബിഎസ്എഫ് സൈന്യം വന്‍ ആയുധവേട്ട നടത്തിയത്. രാവിലെ സീറോ ലൈന്‍ പട്രോളിങ്ങിനിറങ്ങിയതായിരുന്നു ബിഎസ്എഫിന്റെ 98ാം ബറ്റാലിയന് സംഘം. ഐ സര്ക്കാന്ത പ്രദേശത്തെ കുറ്റിക്കാട്ടില്‍ വലിയ ചാക്ക് മറച്ചുവെച്ചിരിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് വന്‍ ആയുധലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. മൂന്ന് എകെ47 റൈഫിളുകള്‍, അഞ്ച് പിസ്റ്റലുകള്‍, അഞ്ച് എകെ മാഗസീനുകള്, ഏഴ് പിസ്റ്റല്‍ മാഗസീനുകള്, എകെ സീരീസിന്റെ 14 റൗണ്ടുകള്‍, 9എംഎമ്മിന്റെ ഏഴ് റൗണ്ടുകള്‍ എന്നീ ആയുധങ്ങള്‍ ചാക്കില്‍ നിന്നും കണ്ടെത്തി. അഞ്ച് പാക്കറ്റ് ഹെറോയിനും ചാക്കിലുണ്ടായിരുന്നു. അതേസമയം ജമ്മുവിലെ അതിര്‍ത്തിരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം രാവിലെ വധിച്ചിരുന്നു. അര്‍നിയ സെക്ടറിലാണ് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
കഴിഞ്ഞ ദിവസവും കശ്മീരിലെ കുപ്വാരയില് പാക് ഭീകരന് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ശ്രമം വിജയിച്ചില്ല. പാക് ഭീകരനായ മുഹമ്മദ് ഷാബിര്‍ മാലിക്കാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഏറ്റമുട്ടലിനെ തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഭീകരന്റെ പക്കല്‍ നിന്നും ഒരു എകെ 47 റൈഫിളും ഗ്രനേഡുകളും സൈന്യം കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: