ബെംഗളൂരൂ: വിദ്യാര്‍ഥിനികള്‍ ക്ലാസ്സിനുള്ളില്‍ മതപരമായ വേഷത്തിനു പകരം യൂണിഫോം ധരിക്കണമെന്ന് പറഞ്ഞ കര്‍ണാടകയിലെ ഉടുപ്പി ഗവണ്മെന്റ് വനിതാ കോളജിന് നേരെ ഇസ്ലാമിക ഭീകരരുടെ ഭീഷണി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കുന്നതില്‍ വിലക്കില്ലെന്നും എന്നാല്‍ ക്ലാസ്സിനുള്ളില്‍ യൂണിഫോം ധരിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പാള്‍ രുദ്ര ഗൗഡ വ്യക്തമാക്കി. കോളജില്‍ 60 മുസ്ലിം വിദ്യാര്‍ഥിനികള്‍ പഠിക്കുന്നതില്‍ ആറു വിദ്യാര്‍ഥിനികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ബുര്‍ഖ ധരിച്ചെത്തിയ ഇവരെ കഴിഞ്ഞ ദിവസം ക്ലാസ്സില്‍ കയറ്റിയിരുന്നില്ല. ഇതേ പോലെ മറ്റ് മതവിഭാഗക്കാരും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ കോളജിന് മുന്നോട്ടുപോകാനാവില്ലെന്നും നിലവിലുള്ള യൂണിഫോം രീതി തുടരുമെന്നും രുദ്ര ഗൗഡ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉഡുപ്പി എംഎല്‍എയും കോളജ് വികസന സമിതി അധ്യക്ഷനുമായ കെ. രഘുപതി ഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രക്ഷാകര്‍ത്താക്കളുടെ യോഗം 1985 മുതലുള്ള യൂണിഫോം കോഡ് തുടരുവാന്‍ തീരുമാനിച്ചു. ആയിരം വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥിനികള്‍ക്ക് യുണിഫോം ഒരേരീതിയിലുള്ളതാണ്. കോളജിലെ പഠനകാര്യത്തില്‍ മതം കൊണ്ടുവരരുതെന്ന് രഘുപതി ഭട്ട് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ധരിക്കുന്നതിലും നിലവിലുള്ള രീതി തുടരുന്നതിലും യാതൊരു പ്രശ്നവുമില്ല. എന്നാല്‍, ആറു വിദ്യാര്‍ഥിനികള്‍ മാത്രമാണ് ശിരോവസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കോളജ് പ്രവേശന സമയത്ത് രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ അംഗീകരിച്ചിരുന്നതുമാണ്. ഇല്ലെങ്കില്‍ അവര്‍ക്ക് മറ്റ് കോളജുകളിലേക്ക് മാറാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രീ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മാരുതിയും യോഗത്തില്‍ സംബന്ധിച്ചു.
ഇതിനിടയില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ ഉഡുപ്പി ജില്ലാ കളക്ടര്‍ കുര്മറാവുവിന് പരാതി നല്കി. ശിരോവസ്ത്രം ധരിക്കാന്‍ വിദ്യാര്‍ഥിനികളെ അനുവദിച്ചില്ലെങ്കില്‍ കോളജിന്റെ പ്രവര്‍ത്തനം തടയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീഷണിപ്പെടുത്തി. ഇസ്ലാമിക ഭീകരവാദികളുടെ ശക്തികേന്ദ്രമാണ് ഈ മേഖല. ഇവര്‍ വിദ്യാര്‍ഥിനികളെ ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: