കാബൂള്‍: ആയിരക്കണക്കിന് മദ്യം പുഴയില്‍ ഒഴിക്കിക്കളഞ്ഞ് അഫ്ഗാനിസ്ഥാനിലെ താലീബാന് ഭരണകൂടം. തലസ്ഥാനമായ കാബൂളിലാണ് പിടിച്ചെടുത്ത മദ്യം പുഴയില്‍ ഒഴിക്കിക്കളഞ്ഞത്. അഫ്ഗാനിസ്ഥാന് ഇന്റലിജന്‍സ് ഏജന്റുമാരാണ് തദ്ദേശിയമായി നിര്‍മ്മിച്ച മദ്യം കണ്ടെടുത്തത്.
താലീബാന് അഘധികാരം പിടിച്ചെടുത്ത ശേഷം ശരിയത്ത് നിയമമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇസ്ലാം മത നിയമപ്രകാരം മുസ്ലീംങ്ങള്‍ മദ്യം ഉണ്ടാക്കുന്നതും ഭൂമിയില്‍വെച്ച് അവ ഉപയോഗിക്കുന്നതും ഹറാമാണ്. അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ സര്‍ക്കാരും ഇതേ നയമാണ് സ്വീകരിച്ചിരുന്നതെങ്കിലും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.
ഉദ്യോഗസ്ഥര്‍ പുഴയിലേക്ക് മദ്യം ഒഴുക്കുന്ന വീഡിയോയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടുണ്ട്. മുസ്ലീങ്ങള്‍ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് വീഡിയോയില്‍ ശാസിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: