തിരുവനന്തപുരം: നിര്‍മ്മാണമേഖലയ്‌ക്ക് ആശ്വാസമായി സിമന്‍റിന്റെയും കമ്പിയുടെയും വില കുറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ കുറയുന്നത്.
500 രൂപയായിരുന്ന സിമന്‍റിന്റെ വില ഇപ്പോള്‍ 370 ലേക്ക് താഴ്ന്നു. കമ്പി വില 80 രൂപ വരെ എത്തിയിരുന്നു. ഇതിപ്പോള്‍ 63രൂപയായി. കമ്പനികള്‍ക്കിടയിലെ കിടമത്സരം വില കുറയാന്‍ ഒരു കാരണമാണ്. നിര്‍മ്മാണമേഖലയിലുള്ളവരുടെ സമ്മര്‍ദ്ദവും വില കുറയാന്‍ കാരണമായെന്ന് പറയപ്പെടുന്നു.
എസിസി സിമസിമന്‍റിന്റെ വിലയാണ് 490ല്‍ നിന്നും 370ലേക്ക് താഴ്ന്നത്. എല്ലാ സിമന്‍റ് കമ്പനികളും വില ഏതാണ്ട് 100 മുതല്‍ 120 രൂപ വരെ കുറച്ചു. നിര്‍മ്മാണസാമഗ്രികളുടെ വിലക്കയറ്റം മൂലം പലയിടത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: