കോട്ടയം: കേരള സര്‍ക്കാര്‍ എന്‍എസ്എസിനോട് വിവേചനം കാണിക്കുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിനം സമ്പൂര്‍ണ്ണ അവധി ആക്കാത്തതിലാണ് അദേഹം അതൃപ്തി പ്രകടിപ്പിച്ചത്.
മന്നം ജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്ത് നിലവില്‍ നിയന്ത്രിത അവധി മാത്രമാണുള്ളത്. നിരവധി തവണ അവധിയുടെ കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ ഒഴിയുകയാണ് ചെയ്യുന്നതെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.
എന്‍എസ്എസ് മതേതര ഒരു സംഘടനയാണ്. സംസ്ഥനത്ത് മാറിവരുന്ന സര്‍ക്കാരുകളുടേ തെറ്റുകളെ സംഘടന വിമര്‍ശിച്ചും നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ ചിലയിടങ്ങളില്‍ നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നു. ഇത് ഇരട്ടത്താപ്പാണെന്ന് ജനം തിരിച്ചറിയുമെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: