Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖ് കാപ്പന്‍, കുടുങ്ങിയതോ? കുടുക്കിയതോ?

കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും 'കാപ്പന്‍ വിഷയത്തിന്റെ നിജസ്ഥിതി'യെക്കുറിച്ചു ഇന്ന് നല്ല ധാരണയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 01:29 pm IST
in Kerala
കുറ്റപത്രത്തില്‍നിന്ന്‌

കുറ്റപത്രത്തില്‍നിന്ന്‌

‘സിദ്ദിഖ് കാപ്പനെ ചില മാധ്യമപ്രവര്‍ത്തകര്‍ കുടുക്കിയതാണ്’, എന്ന തരത്തിലുള്ള പ്രചാരണം കണ്ടപ്പോള്‍ ചിലത് കുറിച്ചിടേണ്ടത് അനിവാര്യമാണ് എന്നു തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കുന്നത്. 

കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും ‘കാപ്പന്‍ വിഷയത്തിന്റെ നിജസ്ഥിതി’യെക്കുറിച്ചു ഇന്ന് നല്ല ധാരണയുണ്ട്. നേരത്തേ സൂചിപ്പിക്കപ്പെട്ടവര്‍ അടക്കമുള്ള, കാപ്പന്റെ ഭക്തജനസംഘത്തില്‍പ്പെട്ടവരുടെ പുതിയനീക്കം ആണ് ‘പരമനിഷ്‌കുവായ കാപ്പനെ ചില മാധ്യമപ്രവര്‍ത്തകര്‍ കുടുക്കിയതാണ്’ എന്ന മട്ടിലുള്ള പ്രചാരണം.  

പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ചു പൊതുവായുള്ള വിവരശേഖരണവും വിശകലനവും ചില ഏജന്‍സികള്‍ ഊര്‍ജിതമായി നടത്തുന്നുണ്ട് എന്നു ‘അറിവുള്ള’ പരോപകാരികളുടെ ‘ഉപദേശനിര്‍ദേശങ്ങള്‍’, ഈ നീക്കത്തിന് പിന്നിലുണ്ട് എന്നതില്‍ സംശയമില്ല. അന്വേഷണങ്ങള്‍, ‘കൃത്യമായാല്‍’  കാപ്പനു വേണ്ടി ചരടുവലിച്ച കേമന്മാരുടെ മുഖംമൂടിയും പറിച്ചെറിയപ്പെടും. അതിനുമുമ്പ് കാപ്പനെ എങ്ങനെയെങ്കിലും  വെള്ളപൂശാനുള്ള അവസാനശ്രമമാണ്  ‘മാധ്യമപ്രവര്‍ത്തകര്‍ കുടുക്കി’ എന്ന വാര്‍ത്തയായി പുറത്തുവന്നിട്ടുള്ളത്.  

മനോരമയുടെ ബിനു വിജയന്‍, 24 ന്യൂസിന്റെ ബലറാം നെടുങ്ങാടി, ഓര്‍ഗനൈസറിന്റെ ശ്രീദത്ത് എന്നിങ്ങനെ ‘കാപ്പനെ കുടുക്കിയവരായി’ വാര്‍ത്തകളില്‍ 3 മാധ്യമപ്രവര്‍ത്തകരുടെ പേരുകളാണ് ഉയര്‍ത്തിക്കൊണ്ടു വരുന്നത്.  

ഇവരേയോ ഇവരുമായി ബന്ധപ്പെട്ടവരേയോ ഡജ പോലീസ് ബന്ധപ്പെട്ടു എന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. അനുബന്ധരേഖകളും വിവരങ്ങളും സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ഉണ്ടായിട്ടുണ്ട് എന്നാണ് അറിയുന്നത്.  

? ഇന്‍ഡസ് സ്‌ക്രോള്‍ എന്ന മാധ്യമത്തിന്റെ കൂടി ചുമതലക്കാരനായ ശ്രീദത്തന്‍, ജാമിയ മിലിയ കലാപങ്ങളെ തുടര്‍ന്ന്, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ‘വ്യാജവാര്‍ത്തകളുടെ’ നിര്‍മാണസ്രോതസ്സുകളെ സംബന്ധിച്ച് എഴുതിയ ലേഖനത്തില്‍ ആണെന്ന് തോന്നുന്നു, സിദ്ദിഖ് കാപ്പന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ജാമിയ മിലിയയില്‍ പോലീസ് നടപടിയില്‍ ചിലര്‍ കൊല്ലപ്പെട്ടു എന്നു വ്യാജവാര്‍ത്തയിറക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു സമീപം ‘മയ്യത്ത് നിസ്‌കാരം’ വരെ ഏര്‍പ്പാടാക്കി എന്നാണ് ഓര്‍മ.  

ഏതായാലും ശ്രീദത്തന്റെ എഴുത്ത് ‘കാപ്പനു’ ക്ഷീണമുണ്ടാക്കിയത്രേ.

ശ്രീദത്തനെ പാഠം പഠിപ്പിക്കാന്‍ കാപ്പന്‍ ഒരു വക്കീല്‍നോട്ടീസ് തയ്യാറാക്കി. അത് അയച്ചില്ല. അത് പൊലീസിനാല്‍ പിടിച്ചെടുക്കപ്പെട്ട കാപ്പന്റെ ലാപ്‌ടോപ്പില്‍ തന്നെയുണ്ട്. ഇതു കണ്ട യു.പി. പോലീസ് ആ ദിശയിലും അന്വേഷണം നടത്തുക സ്വാഭാവികമാണല്ലോ.  

അല്ലാതെ ശ്രീദത്തന്‍ യുപി പോലീസിനെ അങ്ങോട്ടു സമീപിച്ചു മൊഴി നല്‍കിയതായി ഇതുവരെ അറിവായിട്ടില്ല.

? ഇപ്പോള്‍ 24 ന്യൂസില്‍ പ്രവര്‍ത്തിക്കുന്ന ബലറാം നെടുങ്ങാടി, മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് പ്രളയദുരിതത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യാപകമായ ധനസമാഹരണം നടക്കുന്നത്. ഡല്‍ഹിയിലെ

പത്രപ്രവര്‍ത്തക യൂണിയന്റെ ഗ്രൂപ്പില്‍  ധനസമാഹരണാര്‍ത്ഥം ഇതുസംബന്ധിച്ചു അഭ്യര്‍ത്ഥന ഉണ്ടായി. അക്കൗണ്ട് വഴിയോ യൂണിയന്റെ ഭാരവാഹി നേരിട്ടോ ധനസഹായം സ്വീകരിക്കുമെന്ന വ്യവസ്ഥയെ തുടര്‍ന്ന് ചിലര്‍ നേരിട്ടും മറ്റു ചിലര്‍ അക്കൗണ്ടിലൂടെയും ധനസഹായം എത്തിച്ചു.  

എന്നാല്‍  മാസങ്ങള്‍ കഴിഞ്ഞിട്ടും ടി അക്കൗണ്ടില്‍ നിന്നും നയാപൈസ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റപ്പെടുക ഉണ്ടായില്ല എന്ന തിരിച്ചറിവില്‍ ബലറാം നെടുങ്ങാടി, യൂണിയന്റെ അകത്ത് ചര്‍ച്ചയാക്കിയ ‘വസ്തുതകള്‍’ രേഖയാക്കി, അതിബുദ്ധിമാനായ കാപ്പന്‍ സ്വന്തം ലാപ്പ്‌ടോപ്പില്‍ ശേഖരിച്ചതാണ്, (അത് യുപി പോലീസ് പരിശോധിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചത്) ബലറാം നെടുങ്ങാടി കുടുക്കി എന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

? ടി ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിന്റെ ചര്‍ച്ച ‘ണവമെേമുു ഏൃീൗു’ ല്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ യൂണിയന്റെ അക്കൗണ്ടില്‍ നിന്നും നയാപൈസ ദുരിതാശ്വാസനിധിയിലേക്ക് ചെന്നിട്ടില്ല എന്നു തെളിയിക്കാന്‍ യൂണിയന്റെ പേരില്‍ അക്കൗണ്ടുള്ള, ഫെഡറല്‍ ബാങ്കിന്റെ ‘സ്‌റ്റേറ്റ്‌മെന്റ്’ന്റെ കോപ്പി  ബിനു വിജയന്‍, ഗ്രൂപ്പില്‍ പങ്കുവെച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.  

ഇതുസംബന്ധിച്ചു അക്കൗണ്ട് വിവരങ്ങള്‍ അനധികൃതമായി കൈമാറി, എന്നാരോപിച്ചു കൊണ്ടു ഫെഡറല്‍ ബാങ്കിനു, കാപ്പന്‍ നേരിട്ടു ഒരു കത്തെഴുതിയിരുന്നു. അതിന്റെ കോപ്പിയും യുപി പോലീസ് കണ്ടു കെട്ടിയ ടി ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തുകയുണ്ടായി.  

അതിനെത്തുടര്‍ന്ന് ബിനു വിജയനില്‍ നിന്നും യുപി പോലീസ് വിവരശേഖരണം നടത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

? ഇതില്‍ ബലറാം നെടുങ്ങാടിയേയും ബിനു വിജയനേയും ബന്ധപ്പെടുത്തി ശേഖരിക്കപ്പെട്ട വിവരങ്ങള്‍, കാപ്പന്റെ ഡഅജഅ കേസില്‍ ഉപയോഗപ്പെടുന്നവയല്ല. ഉപയോഗപ്പെടുത്തിയിട്ടുമില്ല.  

കാപ്പന്‍ വിഷയത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പത്രപ്രവര്‍ത്തക യൂണിയന്‍ ബഹു. സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയെ എതിര്‍ക്കുന്ന അവസരത്തില്‍, യൂണിയന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന മട്ടില്‍ യുപി പോലീസ്, ഇരുവരും ഉന്നയിച്ച വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

അതല്ലാതെ പ്രചരിപ്പിക്കപ്പെടുന്ന മട്ടില്‍ ‘കാപ്പനെ’ കുടുക്കിയ നടപടി ഉണ്ടായിട്ടില്ല.

? ശ്രീദത്തനില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഡഅജഅ ചുമത്തപ്പെടുന്നതില്‍ ഉപയോഗിക്കപ്പെട്ടുവോ എന്നതില്‍ നിശ്ചയമില്ല. എന്നാല്‍ യുപി പോലീസ് ഈ വിഷയത്തില്‍ വ്യാപകമായ അന്വേഷണം സ്വന്തം നിലയ്‌ക്ക് നടത്തിയിട്ടുണ്ട്. മനസ്സിലാക്കിയേടത്തോളം  

ഇവരെക്കൂടാതെ ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നും ഉള്ള പല സ്രോതസ്സുകളും യുപി പൊലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.  

അവയെല്ലാം വിശദവിശകലനത്തിനു വിധേയമാക്കി സ്വന്തം നിലയ്‌ക്ക് തന്നെ ആണ് യുപി പോലീസ് കണ്ടെത്തലുകളായി  രേഖപ്പെടുത്തിയിട്ടുള്ളത്.

ചുരുക്കത്തില്‍ കാപ്പന്റെ രഹസ്യകലവറയായ, പിടിച്ചെടുക്കപ്പെട്ട ലാപ്‌ടോപ്പ് തന്നെയാണ് കാപ്പനെ കുടുക്കിയത്. കണ്ടെടുക്കപ്പെട്ട

വിവരങ്ങളും  ചിത്രങ്ങളും സമഗ്രമായി വിശകലനം ചെയ്യപ്പെട്ടാല്‍  വെളിച്ചം കണ്ടാല്‍ ‘ഭീകരവാദ’ത്തിനെതിരെ പ്രസ്താവന പടച്ചുവിടുന്ന പല കേമന്മാരുടേയും ചീട്ടുകീറും എന്നതൊരു സത്യം മാത്രമാണ്.

 ഡോ: ഭാര്‍ഗവ റാം

Tags: Siddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.