ജോഹന്നാസ്ബര്‍ഗ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമെന്ന് വിലയിരുത്തല്‍ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
ഇതുപ്രകാരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബൂസ്റ്റര്‍ ഡോസ് 80 ശതമാനം വരെ ഫലപ്രദമാണെന്നാണ് പറയുന്നത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. ഗവേഷണത്തിന്റെ ഭാഗമായി 69000 ആരോഗ്യ പ്രവര്‍ത്തകരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമുതല്‍ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതാണ് ഫലപ്രദം.
ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച കാലക്രമേണ ഇത് കോവിഡ് പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വ്യാപനം തുടരുന്ന ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഈ വാക്‌സിന് ശക്തമായ പ്രതിരോധം തീര്‍ക്കാനാകുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മത്തായി മാമേന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: