കോഴിക്കോട്: ഭരണഘടനാ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുകയാണെന്ന പരാമര്‍ശവുമായി ദൂരദര്ശന്. ദൂരദര്‍ശന്റെ സാമൂഹ്യപാഠം പരിപാടിയിലാണ് ഈ ഗുരുതരമായ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ ചില നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് ദൂരദര്ശന് പരിപാടി പ്രക്ഷേപണം ചെയ്തത്.
‘സാമൂഹ്യ പാഠം കേരളം പോയ വര്‍ഷം’ ഫോണ്‍ ഈന് ലൈവ് പ്രോഗ്രാമില്‍ ഇടത് സഹയാത്രികനായ കാലടി സര്‍വ്വകലശാല ചരിത്ര വിഭാഗംറിട്ടയേര്ഡ് പ്രൊഫസര്‍ ശിവദാസാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡിസംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്തത്. ഇത് യു ട്യൂബില്‍ അപ് ലോഡ് ചെയ്തെങ്കിലും വിവാദമായതോടെ പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് പുന:സംപ്രേഷണം ചെയ്തെങ്കിലും എഡിറ്റ് ചെയ്താണ് പ്രക്ഷേപണം ചെയ്തത്.
മുതലാളിത്തത്തിനെതിരായ വര്‍ഗ്ഗസമരത്തെ വര്‍ഗീയ കലാപം ആയി ചിത്രികരിയ്ക്കാന്‍ 100 വര്‍ഷത്തിന് ശേഷം ചില ശക്തികള്‍ ശ്രമം നടത്തുന്നുവെന്നാണ് 1921 നെ പരിപാടിയില്പരാമര്ശിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിയം ഉല്പന്നങ്ങള്ക്ക് കൊള്ള വില ഈടാക്കുന്നുവെന്ന് തുടങ്ങിയ വിമര്‍ശനങ്ങളും പരിപാടിയിലുണ്ടായി.
ചരിത്രത്തിലാദ്യമായി ഡിസംബര്‍ 25 ന് 21.45 ന് പ്രധാനമന്ത്രി യുടെ രാഷ്ട്രത്തോടുള്ള അഭിസംബോധന ദൂരദര്ശന് മലയാളം ടെലികാസ്റ്റ് ചെയ്തില്ല. സ്വകാര്യ ചാനലുകള്‍ അടക്കം അത് തത്സമയം പ്രക്ഷേപണം നടത്തിയിരുന്നു. ദല്‍ഹിയില്‍ നിന്ന് വാര്‍ത്തവിഭാഗം ഇടപെട്ടതിനെ തുടര്‍ന്ന് 22.30 ന് വീണ്ടും ടെലികാസ്റ്റ് ചെയ്യുകയായിരിന്നു.
പ്രസാര്‍ ഭാരതിയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ദൂരദര്ശന് തുടര്‍ച്ചയായി ഇടത് അനുകൂല രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രത്തിലെ ഉന്നത സ്ഥാനത്തുള്ള ചിലരാണ് സിപിഎം ആശയം ഒളിച്ചു കടത്താന്‍ കൂട്ടുനില്‍ക്കുന്നതെന്നാണ് ആരോപണം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: