Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷന് ഉജ്ജ്വല തുടക്കം

ജനുവരി രണ്ടുവരെയാണ് കണ്‍വന്‍ഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 09:34 am IST
inUS

ഫീനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച് എന്‍എ)യുടെ 11ാമത്  ദേശീയ കണ്‍വന്‍ഷന് ഉജ്ജ്വല തുടക്കം.  പ്രത്യേകം തയ്യാറാക്കിയ ക്ഷേത്രത്തിന്റെ തിരുനടയില്‍ ഗണപതിഹോമത്തോടെയാണ് പരിപാടികള്‍ക്ക്  തുടക്കം കുറിച്ചത്. ശീവേലി. ചെണ്ടമേളം. കൊടിയേറ്റം. കേളികൊട്ട്. ഭാഗവതാമൃതം. ഉച്ചപൂജ. ദീപാരാധന.  അത്താഴ പൂജ. വിളക്കെഴുന്നള്ളിപ്പ് മേളം എന്നിവയായിരുന്നു ഉദ്ഘാടന ദിനത്തിലെ ചടങ്ങുകള്‍.

ഫിനിക്‌സിലെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടില്‍ ഒരുക്കിയ തിരുനടയിലെ ക്ഷേത്ര മുറ്റത്തെ കൊടിമരത്തില്‍ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി കൊടി ഉയര്‍ത്തിയതോടെ പതിനൊന്നാം ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷനു തിരിതെളിഞ്ഞു. തുടര്‍ന്ന് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും എത്തിയ നൂറുകണക്കിന് അംഗങ്ങള്‍ തൊട്ടടുത്തുള്ള മേല്പത്തൂര്‍ ഹാളിലേക്കു ഘോഷയാത്രയി എത്തി.  മുത്തുകുടകളും അലങ്കാരങ്ങളും ചേര്‍ന്ന് വര്‍ണ്ണാഭമാക്കിയ ഘോഷയാത്രയില്‍ മുപ്പതിലധികം ചെണ്ടക്കാര്‍ തീര്‍ത്ത തായമ്പക അനവദ്യ സുന്ദരമായ നാദ വിസ്മയമൊരുക്കി.  

വര്‍ണ്ണ വിളക്കുകളും ഭീമന്‍ എല്‍ഇഡി  സ്‌ക്രീനുകളും നാനാവര്‍ണ്ണം ചാര്‍ത്തിയ മേല്‍പ്പത്തൂര്‍ ഹാളില്‍ അതി മനോഹരമായ സ്വാഗത നൃത്തം അവതരിപ്പിക്കപ്പെട്ടു.  സ്വാഗത ഗാനം ആലപിക്കപ്പെട്ടതോടെ പതിനൊന്നാം ഗ്ലോബല്‍ സമ്മേളനത്തിന് തുടക്കമായി.

മഹാസമ്മേളനത്തിന് ഭദ്രദീപം തെളിയിച്ച് ചെങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമ അധിപന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കെ പി. ശശികല ടീച്ചര്‍, ഡോ.സതീഷ് അമ്പാടി, രവി രാഘവന്‍, സുധീര്‍ പ്രയാഗ എന്നിവര്‍ തുടക്കം കുറിച്ചു.പ്രസിഡന്റ് സതീഷ് അമ്പാടി സ്വാഗത പ്രസംഗം നടത്തി.  

കെ എച്ച് എന്‍ എ യുടെ ആചാര്യന്‍ ജഗദ്ഗുരു ശ്രീ സത്യാനന്ദ സരസ്വതി സ്വാമികളുടെ ആഗ്രഹം പോലെ ലോകത്തുള്ള എല്ലാ ഹൈന്ദവരെയുീ ധര്‍മ്മത്തിന്റെയും ഐക്യത്തിന്റെയും ചരടില്‍ ഒരുമിച്ചു കോര്‍ത്ത് ശോഭനമായ ഭാവി ഉണ്ടാകട്ടെ അതിന് അമേരിക്കയില്‍ നിന്ന് വേള്‍ഡ് ഹിന്ദു പാര്‍ലമന്റ്, വേള്‍ഡ് ഹിന്ദു ബാങ്ക് എന്നിവയിലൂടെ ഫലം കാണട്ടെ എന്ന ഉദ്‌ബോധനത്തിലൂടെ ശാന്താനന്ദ മഹര്‍ഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

അമേരിക്കയിലെ മഹനീയ സംസ്‌കാരത്തിനു വശംവദരായി ജീവിക്കുന്ന അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് ആദരമര്‍പ്പിച്  ശശികല ടീച്ചര്‍ സമ്മേളനത്തിന് ആശംസകള്‍ അറിയിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടന്ന സാസ്‌കാരിക ഘോഷയാത്രയില്‍ പാഞ്ചാരിമേളവും  ശിങ്കാരിമേളവും മെഗാ തിരുവാതിരയും  കാതിനും കണ്ണിനും ഇമ്പം പകര്‍ന്നു. 

ജനുവരി രണ്ടുവരെയാണ് കണ്‍വന്‍ഷന്‍. പൊതുസമ്മേളനം, ആധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സദ്‌സംഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്നത്.

കണ്‍വന്‍ഷനില്‍ പുതുതലമുറയ്‌ക്കായി പ്രത്യേക യുവജനോത്സവം ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, ഗീതാ പാരായണം, നാരായണീയം വായന, ആധ്യാത്മിക പ്രഭാഷണം, പെന്‍സില്‍ ഡ്രോയിംഗ്, കളര്‍ പെയിന്റിംഗ്, പ്രശ്‌നോത്തരി, പ്രച്ഛന്നവേഷം  എന്നിവയില്‍ ഇതിനോടനുബന്ധിച്ച് മത്സരങ്ങള്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, യൂത്ത് എന്നീ നാലുവിഭാഗങ്ങളിലായിട്ടാവും മത്സരം.ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരവും കണ്‍വന്‍ഷന്‍ ഒരുക്കുന്നുണ്ട്. വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാനചിന്താഗതിക്കാരുമായി കാണാനും സംസാരിക്കാനും ‘മിലന്‍’ എന്ന പേരിലാണ് പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. യുവതിയുവാക്കളുടെ മാതാപിതാക്കള്‍ക്കും പരസ്പരം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും.

Tags: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കുന്നു.
Entertainment

മുംബൈയിലെത്തി രാമസിംഹന്‍; മുംബൈയിലെ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു; കേരളത്തില്‍ നാലാം വാരത്തിലേക്ക്

Samskriti

സനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നവര്‍ വിവരദോഷികള്‍: ശ്രീകുമാരന്‍ തമ്പി (വീഡിയോ)

US

കെ എച്ച് എന്‍ എ ഭാരവാഹികള്‍ ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി

Article

പ്രഭാവര്‍മ്മ കള്ളം പറയുമ്പോള്‍

US

ഹിന്ദു കോണ്‍ക്‌ളേവില്‍ കെ എച്ച് എന്‍ എ സേ്ക്കാളര്‍ഷിപ്പ് വിതരണം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.