ബംഗാള്‍:മിഷണറീസ് ഓഫ് ചാരിറ്റീസ് എന്ന മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍. 2022 ഫിബ്രവരിയില്‍ ഗോവയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കാണ് മമത ലക്ഷ്യമിടുന്നത്.
മദര്‍ തെരേസയുടെ സഭയായ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവ് തന്നെ മമതയുടെ ഈ നുണപ്രചാരണത്തെ പിന്നീട് തള്ളിപ്പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സഭാവോട്ടുകളില്‍ കണ്ണുനട്ടുള്ളതാണ് മമത ബാനര്‍ജിയുടെ പ്രസ്താവനയെന്ന് കരുതുന്നു. മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവായ സുനിത കുമാര്‍ രംഗത്തെത്തി ഈ ആരോപണം നിഷേധിച്ചത്.
കേന്ദ്രസര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന ആരോപണം ഡിസംബര്‍ 27നാണ് മമത ട്വിറ്ററിലൂടെ പങ്കുവെച്ചത്. യുടെ ആരോപണം. 22000 രോഗികളും ജീവനക്കാരും ഉള്ള സംഘടനയിലെ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് നാളുകളില്‍ ഭക്ഷണവും മരുന്നും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. ഈ ട്വീറ്റ് താമസിയാതെ വലിയൊരു വിവാദത്തിന് വഴിമരുന്നിട്ടു. ഈ ആരോപണം വ്യാജമായിരുന്നു. വസ്തുതയെ വളച്ചൊടിച്ചതിന്റെ പേരില്‍ കുറ്റക്കാരിയാണ് മമത ബാനര്‍ജി. ഗോവയിടെ കതോലിക്ക വോട്ടുകളില്‍ കണ്ണുനട്ടാണ് മമതയുടെ ഈ വ്യാജ ആരോപണം.
ഗോവയിലെ വോട്ടര്‍മാരില്‍ 26 ശതമാനം പേര് കതോലിക്കരാണ്. ഇവരുടെ വോട്ടുകളാണ് മമത ബാനര്‍ജി ഗോവയില്‍ ഉറ്റുനോക്കുന്നത്. ബംഗാളിന് പുറമെ സ്വാധീനം വളര്‍ത്താന്‍ വന്‍തോതിലാണ് മമതയും തൃണമൂലും ഗോവയില്‍ പണമൊഴുക്കിയിരിക്കുന്നത്.
ബംഗാളിലെ അതേ അടവാണ് മമത ഗോവയില്‍ പയറ്റാന്‍ നോക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ കുറച്ചുവോട്ടുകളും ന്യൂനപക്ഷ സമുദായത്തിന്റെ ഭൂരിഭാഗം വോട്ടുകളും ചേര്‍ന്നുള്ള ഒരു ഫോര്‍മുലയാണ് മമതയുടെ ബംഗാളിലെ വിജയത്തിനാധാരം.
കോണ്‍ഗ്രസില്‍ നിന്നുള്ള കതോലിക്കരായ രാഷ്ട്രീയക്കാരെ അടര്‍ത്തിയെടുത്താണ് മമത ഗോവയില്‍ ചലനമുണ്ടാക്കിയത്. ഗോവയിലെ സന്ദര്‍ശനത്തിനിടയില്‍ ക്രിസ്ത്യന്‍ മതസമുദായക്കാരാണ് മമതയെ ചുറ്റപ്പറ്റി നിന്നത്. കതോലിക്കരെ ലാക്കാക്കി ഇനി ചില സൗജന്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയാണ് മമതയുടെ അടുത്ത ലക്ഷ്യമെന്ന് പറയപ്പെടുന്നു.
തൃണമൂലിലേക്ക് മാറിയ മുന്‍ എംഎല്‍എ ലാവൂ മാംലെദാറാണ് മമതയുടെ തെരഞ്ഞെടുപ്പ് കളികളെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തൃണമൂലില്‍ നിന്നും രാജിവെച്ച ലാവൂ മാംലെദാര് പറയുന്നത് മതാടിസ്ഥാനത്തില്‍ ഗോവയില്‍ വിഭജനമുണ്ടാക്കുകയാണ് മമതയുടെ അടുത്ത ലക്ഷ്യമെന്നാണ്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) യെ ഉപയോഗിച്ച് പരമാവധി ഹിന്ദുവോട്ടുകളും തൃണമൂല്‍ വഴി പരമാവധി ക്രിസ്ത്യന്‍ വോട്ടുകളും പോക്കറ്റിലാക്കുകയാണ് ഗോവയിടെ മമതയുടെ തന്ത്രമെന്നും ലാവൂ മാംലെദാര് ആരോപിക്കുന്നു.
ഗോവയിലെ കതോലിക്കരുടെ നേതാവാവുക വഴി കോണ്‍ഗ്രസില്‍ നിന്നുള്ള പരമാവധി ക്രിസ്ത്യന്‍ വോട്ടര്‍മാരെ അകറ്റുകയും മമതയുടെ ലക്ഷ്യമാണ്. ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് ചെറുവിരലനക്കുന്നില്ലെന്ന മമതയുടെ പരാതിക്ക് പിന്നിലെ ഗൂഢലക്ഷ്യം ഇതാണ്.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന മമതയുടെ ആരോപണവും ലാക്കാക്കുന്നത് ക്രിസ്ത്യന്‍ മനസ്സുകളെയാണ്. ‘ഗോവ തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടുകൊണ്ടുള്ള മമതയുടെ നുണപ്രചാരണമാണിത്’ ബിജെപി ഐടി സെല്ലിന്റെ മേധാവി അമിത് മാളവ്യ ട്വീറ്റില്‍ വ്യക്തമാക്കി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ എം. പ്രേമ തന്നെ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചില്ലെന്ന് പ്രസ്താവനയിറക്കുക വഴി മമതയുടെ നുണ പൊളിയുകയായിരുന്നു. പക്ഷെ മമതയുടെ ലക്ഷ്യം പാതി വിജയിച്ചു. കാരണം സമൂഹമാധ്യമങ്ങളിലൂടെ അതിനുള്ളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ വിരുദ്ധരാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ മമതയ്ക്ക് കഴിഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മമതയുടെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കി പിന്നീട് രംഗത്ത് വന്നിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റീസ് തന്നെ അപേക്ഷിച്ച പ്രകാരമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അവരുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് പറയുന്നു. സത്യത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മമതയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: