Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടില്‍ തിരുവണ്ണാമലൈ കുന്നിന്‍മുകളിലെ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി പള്ളി നിര്‍മ്മിക്കാന്‍ കയ്യേറി; ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ജില്ലാ കള്കടര്‍

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ മലമുകളില്‍ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കത്തോലിക്ക പള്ളി കയ്യേറിയ കേസ് സജീവശ്രദ്ധയിലേക്ക്. അനധികൃത കയ്യേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 05:34 pm IST
in India

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലെ മലമുകളില്‍ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കത്തോലിക്ക പള്ളി കയ്യേറിയ കേസ് സജീവശ്രദ്ധയിലേക്ക്. അനധികൃത കയ്യേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ സര്‍ക്കാര്‍ ഭൂമിയിലെ  കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിട്ടിരിക്കുകയാണ്.

വനവല്‍ക്കരണത്തിന്റെ ഭാഗമായി ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് ജില്ലാ കളക്ടര്‍ മലമുകളിലേക്ക് പോയത്. അവിടെ അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി നിരപ്പാക്കിയ ശേഷം നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം ഒരു കുരിശ് സ്ഥാപിച്ചുകൊണ്ടാണ് കയ്യേറ്റങ്ങളുടെ തുടക്കമെന്ന് പറയുന്നു. മലയുടെ താഴ് വാരത്തില്‍ താമസിക്കുന്ന ഇളയങ്കണ്ണി ഗ്രാമത്തിലെ ചില ആളുകളാണ് മലമുകളില്‍ 1961ല്‍ കുരിശ് നാട്ടിയതെന്ന് പറയപ്പെടുന്നു. പിന്നീട് 1982ല്‍ ഒരു പള്ളി സ്ഥാപിച്ചു.

തുടര്‍ന്ന് ഈ പള്ളിയിലേക്ക് എളുപ്പത്തില്‍ ഭക്തര്‍ക്ക് എത്തിച്ചേരാനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2014ല്‍ മലയുടെ ഒരു ഭാഗം ഡ്രില്‍ ചെയ്ത് റോഡ് നിര്‍മ്മാണം തുടങ്ങി. മലമുകളില്‍ അഞ്ചേക്കര്‍ ഭൂമി നിരപ്പാക്കി അവിടെ പാര്‍ക്കിങ് സ്ഥലവും നിര്‍മ്മിച്ചു. മൂന്ന് മാസം മുന്‍പാണ് റോഡ് ടാര്‍ ചെയ്യുന്നതിന്റെ തറക്കല്ലിടല്‍ ഡിഎംകെ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നത്. വനവല്‍ക്കരണത്തിന്റെ ഭാഗമായി ചെടികള്‍ നടാന്‍ ജില്ലാ കളക്ടര്‍ എത്തിയപ്പോഴാണ് മലമുകളിലെ മാറിയ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത്.

മല കയ്യേറാനുള്ള നഗ്നമായ ശ്രമങ്ങള്‍ കണ്ട് അമ്പരന്ന കളക്ടര്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യു, പഞ്ചായത്ത് അധികൃതര്‍ ഈ ഭൂമി അനധികൃതമായി കയ്യേറിയതാണെന്ന് കണ്ടെത്തി. ഇത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്നും ആര്‍ക്കും ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.  പുതുതായി രൂപീകരിച്ച കള്ളക്കുറിശ്ശി ജില്ലയില്‍ പെടുന്ന സവേരിയപാളയം എന്ന സമീപഗ്രാമത്തിലെ ഒരു കുന്നും ഇതേ രീതിയില്‍ കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. വെല്ലൂരിലെ റോമന്‍ കാതലിക് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഎല്‍സി കാര്‍മല്‍ പള്ളിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കൂണുകള്‍ പോലെ അനധികൃതമായി മുളച്ചുപൊന്തുന്ന പള്ളികളെയും പ്രാര്‍ത്ഥനാഹാളുകളെയും കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. രോഗികളായവരെ കണ്ടെത്തി അവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിന്റെ മറവില്‍ ഇവരെ മതപരിവര്‍ത്തനം ചെയ്യുകയാണ് മിഷണറിമാര്‍ എന്നും ആരോപിക്കപ്പെടുന്നു. മിഷണറിമാര്‍ ആദ്യം സര്‍ക്കാര്‍ ഭൂമിയില്‍ വീടുവെയ്‌ക്കാന്‍ അനുമതി വാങ്ങുകയാണ് ചെയ്യുന്നതെന്ന് ആരോപിക്കപ്പെടുന്നു. പിന്നീട് വീടിന് പകരം പ്രാര്‍ത്ഥനാ ഹാളുകള്‍ പണിയുന്നതാണ് രീതി. മാത്രമല്ല, ചെറിയ പ്രതിമകള്‍ സ്ഥാപിച്ച് പരിസരത്തെ കുന്നുകളും കയ്യേറും.  പിന്നീട് അവിടെയുള്ളവരെ ചികിത്സാ, ധനസഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം ചെയ്തശേഷം പ്രാര്‍ത്ഥനാ ഹാളില്‍ എത്തിക്കും. പള്ളി ഒഴികെ മറ്റെല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും  ഒഴിപ്പിക്കാന്‍ തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ തടയാന്‍ ഗ്രാമത്തില്‍ നിഷ്‌കളങ്കരായ ജനങ്ങളെത്തന്നെ കരുവാക്കുകയാണ് പള്ളിയധികൃതര്‍ എന്നും പറയുന്നു.

മലയുടെ മുകള്‍ഭാഗം കയ്യേറി പള്ളി നിര്‍മ്മിക്കുന്ന രീതി ഇതാദ്യമല്ല. ചെന്നൈയിലെ അചരപാക്കത്തിലെ കുന്നിന്‍മുകള്‍ കയ്യേറിയാണ് മാലൈ മഴൈ മാതാ പള്ളി പണിതിരിക്കുന്നത്. ഈ പ്രദേശം സര്‍വ്വേ ചെയ്യണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പശുപതീശ്വരാര്‍ ക്ഷേത്രത്തിലേക്ക് കടക്കാന്‍ കഴിയാത്ത വിധം മലയുടെ മുകള്‍ഭാഗം മുഴുവനായി കതോലിക്ക പള്ളി കയ്യേറിയിരിക്കുകയാണ്.

Tags: തിരുവണ്ണാമലൈക്രിസ്ത്യന്‍ പള്ളിlandഡിഎംകെക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരകമിഷണറിEncroachmentഭൂമികയ്യേറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

India

200 ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തിയ ബംഗ്ലാദേശി ട്രാൻസ്ജൻഡർ അറസ്റ്റിൽ : ‘ഗുരു മാ’ എന്ന ബാബു അയൻ ഖാൻ അനധികൃത കുടിയേറ്റത്തിന്റെ മുഖ്യ സൂത്രധാരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.