കൊല്ലം: ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കെ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന് സുശക്ത സംവിധാനം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം.
ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചതായി യെന്ന് കളക്ടര്‍ അഫ്സാന പര്‍വീണ്‍. ഡെപണ്ട്യൂട്ടി തഹസില്‍ദാര്‍മാരാണ് നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ നേതൃത്വം നല്‍കുക. മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കൂടി നല്‍കിയാണ് ഇവരെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
രോഗവ്യാപന സാധ്യത നിലനില്‍ക്കെ കൊവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും. മുഖാവരണം ഉറപ്പാക്കുകയാണ് പ്രധാനം. ഇതോടൊപ്പം നിശ്ചിത ദിവസങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കും. രാത്രികാലത്ത് ആഘോഷങ്ങള്‍ അനുവദിക്കില്ല. സിനിമ തിയേറ്ററുകളില്‍ 10നുശേഷം ഷോ നടത്താനും പാടില്ല. പുതുവത്സരവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും രാത്രി 10നകം അവസാനിപ്പിക്കണം.
വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ബാധകം. ഈ ദിവസങ്ങളില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന രീതിയില്‍ സാമൂഹ്യ അകലം ഉറപ്പാക്കി വേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍. ഹോട്ടലുകളിലും സിനിമ തിയേറ്ററുകളിലും 50 ശതമാനം പേരുടെ മാത്രം സാന്നിധ്യം ആകാം. ഇതെല്ലാം ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയ സെക്ടര്‍ മജിസ്ട്രേറ്റുമാര്ക്കായി പ്രത്യേകം വാഹനസൗകര്യവും ഏര്‍പ്പെടുത്തി. പോലീസിന്റെ കൂടി സഹകരണം ഉറപ്പാക്കി രാത്രികാല നിയന്ത്രണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കും. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. പുതിയ സാഹചര്യത്തോട് സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: